മുംബൈ: മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു. നാഗ്‌പൂരിലാണ് സംഭവം. അമ്മയും സഹോദരിയും പുറത്തുപോയ സമയത്താണ് പെൺകുട്ടി ജീവനൊടുക്കിയത്. അപകട മരണത്തിനു കേസെടുത്ത പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.ഈ മാസം ആദ്യം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 16 വയസ്സുള്ള ഒരു ആൺകുട്ടി കുന്നിനു മുകളിൽ നിന്ന് ചാടി മരിച്ചിരുന്നു.
Advertisements
അമ്മ മൊബൈൽ ഫോൺ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ. പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് നാടിനെ നടുക്കി മറ്റൊരു വിദ്യാർഥിനി കൂടി ആത്മഹത്യ ചെയ്യുന്നത്.


