പാലക്കാട് എംഎല്‍എ രാഹുലിനെതിരെ നിർബന്ധിത ഗർഭഛിദ്രം ആരോപണം:പെണ്‍കുട്ടിയും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുള്ള ചാറ്റ് പുറത്ത്

പാലക്കാട്‌:ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തല്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് ഗർഭിണിയാകണമെന്ന് ആവശ്യപ്പെടുന്ന വാട്സാപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.ഗർഭഛിദ്രത്തിന് രാഹുല്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുന്നതും ചാറ്റുകളിലുണ്ട്. രാഹുലും പെണ്‍കുട്ടിയും തമ്മിലുള്ള ശബ്ദരേഖയും സ്വകാര്യ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.എനിക്ക് നിന്നെ ഗർഭിണിയാക്കണം, നമ്മുടെ കുഞ്ഞ് വേണമെന്ന് രാഹുല്‍ ചാറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ പുറത്തുവന്ന ശബ്ദരേഖയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് ഗർഭഛിദ്രത്തിന് ആവശ്യപ്പെടുന്നതാണുള്ളത്.

Advertisements

എല്ലാം നിങ്ങളുടെ പ്ലാനായിട്ടും ഇപ്പോള്‍ മാറുന്നത് എന്തിനാണെന്ന് പെണ്‍കുട്ടി ചോദിക്കുന്നുണ്ട്. ഇതോടൊപ്പം തനിക്കുള്ള ആരോഗ്യപ്രശ്നങ്ങളും പെണ്‍കുട്ടി രാഹുലിനോട് വിവരിക്കുന്നുണ്ട്. ഡോക്ടറെ അമ്മയ്‌ക്കൊക്കെ അറിയാം, അവിടേക്ക് പോകാൻ പേടിയാണ്. എനിക്ക് ഛർദ്ദി അടക്കമുള്ള പ്രശ്നങ്ങളുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.’എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്ന് റിയലിസ്റ്റിക്കായി സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ എനിക്ക് ഇഷ്ടമല്ല’ എന്നും രാഹുല്‍ തിരിച്ച്‌ പറയുന്നത്. പിന്നാലെ എന്തു ഡ്രാമയെന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് അമ്മയെ കണ്ടിട്ട് കരച്ചില്‍ നിർത്താൻ കഴിയുന്നില്ല എന്ന് പെണകുട്ടി പറഞ്ഞപ്പോള്‍ അസഭ്യവർഷമാണ് രാഹുല്‍ നടത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എനിക്കിത് ചെയ്യാൻ വയ്യ എന്നു പറഞ്ഞ് പെണ്‍കുട്ടി കരയുമ്ബോള്‍, ഞാൻ നിന്നോട് കഴിഞ്ഞദിവസം ഇതേപ്പറ്റി സംസാരിച്ചപ്പോള്‍, ഇന്നുകൊണ്ട് ലോകം അവസാനിക്കാൻ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ. മൂന്നു ദിവസമായിട്ട് പ്രശ്നങ്ങളൊന്നുമില്ല. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് ചൂടു വന്നതെന്തിനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്. ഭക്ഷണം കഴിക്കാൻ പോലും സാധിക്കുന്നില്ല എന്നു പറയമ്ബോള്‍, ഒന്നാം മാസം എന്താണ് ഉണ്ടാകുകയെന്ന് നമുക്കെല്ലാം അറിയാമല്ലോയെന്ന് രാഹുല്‍ മറുപടി നല്‍കുന്നു. നിങ്ങള്‍ ഒത്തിരി പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ എന്നും പെണ്‍കുട്ടി പറയുന്നുണ്ട്. പിന്നാലെ ആശുപത്രിയില്‍ പോകാനും രാഹുല്‍ നിർദ്ദേശിക്കുന്നുണ്ട്.

Hot Topics

Related Articles