തിരുവല്ല : ശക്തമായി പെയ്ത മഴയ്ക്കിടെ കാവുംഭാഗത്ത് ഓട നിർമിക്കാനെടുത്ത കുഴിയിൽ കാർ വീണു. ഇന്ന് വൈകിട്ട് ആറു മണിയോടെ കാവുംഭാഗം ഏറങ്കാവ് ജംഗ്ഷനിൽ ആയിരുന്നു സംഭവം. കാവുംഭാഗം – തുകലശ്ശേരി റോഡിന്റെ തുടക്കഭാഗമായ ഏറങ്കാവ് ജംഗ്ഷനിൽ ഓട നിർമിക്കുന്നതിനായ റോഡിന് കുറുകെ എടുത്ത കുഴിയിലാണ് കാർ വീണത്. തുകലശ്ശേരി സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. കുഴിയിൽ വീണ കാർ ഏഴു മണിയോടെ ക്രെയിനുപയോഗിച്ച് കരകയറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല.
Advertisements