കോട്ടയം : നഗരസഭ തിരഞ്ഞെടുപ്പിൽ ചിങ്ങവനം പ്രദേശത്തെ കോൺഗ്രസിൽ പൊട്ടിത്തെറി.കോൺഗ്രസിലെ അനൈക്യത്തിലും വിഭാഗീയതയിലും പ്രതിഷേധിച്ച് പാർട്ടിയിൽ നിന്നും രാജിവെച്ച കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബെന്നി മാത്യു കേരള കോൺഗ്രസ് എമ്മിൽ ചേർന്നു.കോട്ടയത്തെ കോൺഗ്രസിന്റെ ദീർഘകാല പ്രവർത്തകരാണ് പാർട്ടിയിൽ നിന്നും രാജിവെച്ച് കേരള കോൺഗ്രസ് എമ്മിൽ ചേർന്നത്.ചിങ്ങവനം മണ്ഡലം വൈസ് പ്രസിഡന്റ് ബെന്നി മാത്യു സജീവ പ്രവർത്തകനായ ജെയിംസ് എബ്രഹാം എന്നിവരാണ് കോൺഗ്രസിൽ നിന്നും രാജിവച്ച് കേരള കോൺഗ്രസ് എമ്മിൽ ചേർന്നത്. കേരള കോൺഗ്രസ് എം കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാട് ജില്ല ജനറൽ സെക്രട്ടറി പി കെ ആനന്ദക്കുട്ടൻ എന്നിവർ ചേർന്ന് ഇരുവർക്കും അംഗത്വം നൽകി സ്വീകരിച്ചു.ഇന്ന് വൈകുന്നേരത്തോടെ കോട്ടയത്തെ കേരള കോൺഗ്രസിന്റെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവർക്കും അംഗത്വം നൽകിയത്.കോട്ടയം ചിങ്ങവനം നാട്ടകം മേഖലകളിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ദീർഘകാല പ്രവർത്തകർ ആയിരുന്നു ഇവർ. കോൺഗ്രസിലെ അനൈക്യവും വിഭാഗീയതയും കാരണമാണ് പാർട്ടിയിൽ നിന്നും രാജിവെച്ചതെന്ന് ഇരുവരും പറഞ്ഞു. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗം ഐസക് പ്ലാപ്പള്ളി സംസ്ഥാന കമ്മിറ്റി അംഗം ജോസ് പള്ളിക്കുന്നേൽ ജില്ലാ ജനറൽ സെക്രട്ടറി രാജു ആലപ്പാട്ട് യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് രൂപേഷ് പെരുമ്പള്ളി പറമ്പ് മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
കോട്ടയത്ത് കോൺഗ്രസിൽ അനൈക്യവും വിഭാഗീയതയും ; മണ്ഡലം വൈസ് പ്രസിഡന്റ് പാർട്ടി വിട്ട് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു


