ഗർഭഛിദ്ര പ്രേരിപ്പിക്കൽ ഉൾപ്പെടെയുള്ള തെളിവുകളുമായി യുവതി മുഖ്യമന്ത്രിയുടെ മുൻപിൽ;രാഹുൽ മാങ്കുട്ടത്തിലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകി യുവതി

തിരുവനന്തപുരം: ലൈംഗികപീഡന ആരോപത്തിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്കു കുരുക്കു മുറുകുന്നു. പീഡനം ആരോപിച്ച് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. വൈകിട്ട് നാലരയ്ക്ക് സഹോദരനൊപ്പം എത്തിയാണ് യുവതി മുഖ്യമന്ത്രിക്കു പരാതി നൽകിയത്. ചാറ്റും, ശബ്ദരേഖയും ഉൾപ്പെടെ എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രിക്കു തന്നെ നേരിട്ട് യുവതി പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്‌റ്റിലേക്കു വരെ കാര്യങ്ങൾ എത്തുന്ന തരത്തിൽ കേസിന്റെ അന്വേഷണം നീങ്ങാനുള്ള സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.

Advertisements

യുവതിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന രാഹുലിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ലൈംഗികപീഡനത്തിന് മുഖ്യമന്ത്രിക്കു പരാതി നൽകിയത്. പരാതി ഇന്നു തന്നെ മുഖ്യമന്ത്രി ഡിജിപിക്കു കൈമാറും. തുടർന്ന് പരാതി ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിക്കുന്നതോടെ രാഹുലിനെതിരായ നടപടികളുടെ സ്വഭാവം മാറും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും പുറത്തുവന്ന ശബ്ദരേഖയുടെ ആധികാരികത ഉറപ്പാക്കുകയും ചെയ്യും. പരാതിയും മൊഴിയും ലഭിക്കുന്നതോടെ അറസ്‌റ്റിലേക്കു കടക്കാനും അന്വേഷണസംഘത്തിനു കഴിയും.നേരത്തേ പുറത്തുവന്ന ശബ്‌ദരേഖയും ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് രാഹുലിനെതിരെ ഓഗസ്റ്റിൽ കേസെടുത്തിരുന്നു. 5 പേർ ഇ മെയിൽ വഴി പൊലീസ് ആസ്‌ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തത്. പിന്തുടർന്നു ശല്യപ്പെടുത്തി തുടങ്ങി ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പരാതി നൽകിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു.

അതിജീവിത മൊഴി നൽകുകയോ പരാതി നൽകുകയോ ചെയ്യാത്തതിനാൽ ക്രൈംബ്രാഞ്ച് കേസ് എങ്ങുമെത്താത്ത സ്‌ഥിതിയിലായിരുന്നു.ഇതിനിടെയാണ് ഇപ്പോൾ യുവതി തന്നെ പരാതിയുമായി മുഖ്യമന്ത്രിയുടെ അടുത്തെത്തിയിരിക്കുന്നത്. ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന സംഭാഷണങ്ങളും കൊല്ലും എന്ന തരത്തിലുള്ള പരാമർശങ്ങളും ശബ്‌ദരേഖയിൽ ഉള്ള സാഹചര്യത്തിൽ കൂടുതൽ കടുത്ത വകുപ്പുകൾ രാഹുലിനെതിരെ ചുമത്തി കേസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്താനും സാധ്യതയുണ്ട്.

Hot Topics

Related Articles