അതിതീവ്ര ന്യൂനമർദം; ‘ഡിറ്റ് വാ’ ചുഴലിക്കാറ്റായി ബംഗാൾ ഉൾക്കടൽ വഴി തമിഴ്‌നാട്ടിലേക്ക്;കേരളത്തിലും ജാഗ്രത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥഥിതി ചെയ്ത‌ിരുന്ന അതി തീവ്ര ന്യൂനമർദം “ഡിറ്റ് വാ’ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്‌നാട്-പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് ഇത് നീങ്ങാനാണ് സാധ്യത. തമിഴ്‌നാട് -ആന്ധ തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ ഏഴു ജില്ലകളിലും എൻഡിആർഎഫ്, എസ്‌ഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു.

Advertisements

“ഡിറ്റ് വാ’ ചുഴലിക്കാറ്റ് നിലവിൽ കേരളത്തിൽ വലിയ ഭീഷണി ഉയരുകയില്ല എന്നാണ് കാലാവസ്ഥ നിരീക്ഷണം. എന്നാൽ, നവംബർ 27 മുതൽ 29 വരെ ഇടയ്ക്കിടെ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയുണ്ടെന്നും അറിയിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കള്ളക്കടൽ പ്രതിഭാസത്തിന് അനുബന്ധമായി, വെള്ളിയാഴ്ച രാത്രി 11:30 വരെയാണ് കേരളത്തിലെ തിരുവനന്തപുരത്ത് (കാപ്പിൽ മുതൽ പൊഴിയൂർ), കൊല്ലത്ത് (ആലപ്പാട്ട് മുതൽ ഇടവ്), കോഴിക്കോട് (ചോമ്പല മുതൽ രാമനാട്ടുകര) ഒട്ടും തീരദേശങ്ങളിൽ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാനും കടലാക്രമണ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Hot Topics

Related Articles