‘പരാതി അന്വേഷിക്കട്ടെ, കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ’; രാഹുലിനെതിരായ ലൈംഗിക പീഡനക്കേസിൽ പ്രതികരിച്ച് പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈം​ഗിക പീഡനക്കേസിൽ പ്രതികരിച്ച് പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ. പരാതി അന്വേഷിക്കട്ടെയെന്നും കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെയെന്നും എ തങ്കപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നാണ് ഡിസിസി അധ്യക്ഷന്റെ വാദം. പരാതി വന്ന സമയത്തിൽ ‌സംശയമുണ്ടെന്ന് പറഞ്ഞ എ തങ്കപ്പൻ ഇപ്പോൾ മറനീക്കി പുറത്തുവന്നത് എന്തിനെന്നും ചോദിച്ചു. 

Advertisements

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇത് വരേ പരാതിക്കാരി എവിടെ ആയിരുന്നുമാണ് തങ്കപ്പൻ ചോദിക്കുന്നത്. 3 മാസം എന്ത് കൊണ്ടു പരാതി നൽകിയില്ല? പരാതി ഉണ്ടോ എന്നും അന്വേഷിച്ച് പോലീസ് നടക്കുക ആയിരുന്നല്ലോ. പരാതിക്ക് പിന്നിൽ ശബരിമല സ്വർണ മോഷണം മറയ്ക്കാനുള്ള നീക്കമാണെന്നും തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധത മറക്കാനുള്ള നീക്കമാണെന്നും ഡിസിസി അധ്യക്ഷൻ ആരോപിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി വന്നത് സംശയിക്കുന്നു. പരാതി അന്വേഷിക്കണം. ഈ കേസ് യുഡിഎഫിനെ ബാധിക്കില്ലെന്നും പാലക്കാട് ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി.

Hot Topics

Related Articles