കോട്ടയം : ജോലി ചെയ്ത കുലിയായ പണം ആവശ്യപ്പെട്ട യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെള്ളൂർ വരിക്കാൻകുന്ന് വാടകയ്ക്ക് താമസിക്കുന്ന ബിജു ( വാഗമൺ ബിജു – 52) വിനെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ബിജുവിൻ്റെ മുൻ ജീവനക്കാരനായ രതീഷ് ജോലി ചെയ്ത വകയിൽ തനിക്ക് ലഭിക്കുവാനുള്ള പണം ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധം നിമിത്തം രതീഷിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി ബിജു മൂർച്ചയുള്ള വാക്കത്തി പോലെയുള്ള ആയുധം ഉപയോഗിച്ച് ഇരുവരെയും ആക്രമിച്ച് തലയിൽ മാരകമായ മുറിവേൽപ്പിക്കുകയായിരുന്നു. തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Advertisements


