“യുവത്വത്തിന്റെ നിശ്ചയദാർഢ്യം; അതാണ് വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തി” -പ്രധാനമന്ത്രി

ദില്ലി: ഇന്ത്യയുടെ യുവശക്തിയായ ജെൻ സി കാട്ടുന്ന നിശ്ചയദാർഢ്യമാണ് രാജ്യത്തിന്റെ ഭാവി സ്വപ്നമായ ‘വികസിത ഭാരതത്തിന്റെ’ ഏറ്റവും വലിയ ശക്തി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 128-ാമത് എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “ഹൃദയത്തിൽ ദൃഢനിശ്ചയമുണ്ടെങ്കിൽ, ഒരു ടീമായി പ്രവർത്തിക്കുവൻ കഴിയുമെങ്കിൽ ഒരുപാട് തവണ വീണിട്ടും വീണ്ടും ഉയർത്തെഴുന്നേൽക്കാനുള്ള ധൈര്യമുണ്ടെങ്കിൽ, എത്ര പ്രയാസകരമായ സമയത്തും വിജയം സുനിശ്ചിതമാണ്,” എന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisements

യുവതലമുറയുടെ ഈ ആത്മവീര്യത്തിന് തെളിവായി പ്രധാനമന്ത്രി ഒരു ഐ എസ് ആർ ഒ ഡ്രോൺ മത്സരത്തിലെ അനുഭവം പങ്കുവെച്ചു. ചൊവ്വയിലെ സാഹചര്യങ്ങൾക്ക് സമാനമായി ജി പി എസ് സഹായമില്ലാതെ ഡ്രോണുകൾ പറത്താൻ യുവാക്കൾ ശ്രമിച്ചതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഈ മത്സരത്തിൽ, പുറമെ നിന്നുള്ള സിഗ്നലുകളോ സഹായമോ ഇല്ലാതെ, ക്യാമറകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് ഡ്രോണുകൾക്ക് പാറ്റേണുകൾ തിരിച്ചറിയേണ്ടതുണ്ടായിരുന്നു. ഇതു കാരണം പലതവണ ഡ്രോണുകൾ തകർന്നു വീണു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, തളരാത്ത മനസ്സോടെ വീണ്ടും ശ്രമിച്ച പുണെയിൽ നിന്നുള്ള യുവസംഘം ഒടുവിൽ ദീർഘനേരത്തെ പരിശ്രമത്തിനോടുവിൽ ഡ്രോൺ പറത്തുന്നതിൽ വിജയിച്ചു. പരാജയങ്ങളെ ഭയക്കാതെ, വീണ്ടും എഴുന്നേൽക്കാൻ യുവതലമുറ കാണിക്കുന്ന ഈ നിശ്ചയദാർഢ്യമാണ് രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊർജ്ജം നൽകുന്നത് എന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഈ യുവജനങ്ങളുടെ ആത്മവിശ്വാസം കണ്ടപ്പോൾ പ്രധാനമന്ത്രിക്ക് ചന്ദ്രയാൻ ദൗത്യം ഓർമ്മ വന്നു. ചന്ദ്രയാൻ-2 ദൗത്യത്തിൽ ആശയവിനിമയം നഷ്ടപ്പെട്ട ദിവസത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. “നമ്മുടെ ശാസ്ത്രജ്ഞർ ഒരു നിമിഷം നിരാശരായെങ്കിലും, ആ പരാജയം അവരെ തടഞ്ഞില്ല. അന്നുതന്നെ അവർ ചന്ദ്രയാൻ-3 യുടെ വിജയഗാഥ എഴുതാൻ തുടങ്ങി.” അതുകൊണ്ട്, ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്തപ്പോൾ, അത് വെറുമൊരു സാങ്കേതിക വിജയം മാത്രമായിരുന്നില്ല, മറിച്ച് പരാജയത്തിൽ നിന്ന് ജനിച്ച ആത്മവിശ്വാസത്തിന്റെ വിജയമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. യുവത്വത്തിലും താൻ ഇതേ ആവേശവും സമർപ്പണവുമാണ് കാണുന്നത്. അതുകൊണ്ടുതന്നെ, അവരുടെ ഈ നിശ്ചയദാർഢ്യമാണ് ‘വികസിത ഭാരതത്തിന്റെ’ ഏറ്റവും വലിയ ശക്തി എന്നതിൽ സംശയമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Hot Topics

Related Articles