കോട്ടയം: പരുത്തുംപാറ സദനം കവലയിൽ നിയന്ത്രണം നഷ്ടമായ കാർ മതിലിൽ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് ചിങ്ങവനം ഭാഗത്തുനിന്നും പരുത്തുംപാറ ഭാഗത്തേക്ക് വരികയാണെന്ന് കാർ നിയന്ത്രണം നഷ്ടമായി റോഡ് അരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു
അപകടത്തിൽ കാർ യാത്രികരായ പരുത്തുംപാറ തുമ്പേൽ പറമ്പിൽ ടോമി എബ്രഹാംമിനും,മകൾക്കു പരിക്കേറ്റു. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ കാർ യാക്കാരായ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അപകടത്തെ തുടർന്ന് പരുത്തുംപാറ ചിങ്ങവനം റോഡിൽ നേരിയ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
Advertisements


