കോട്ടയം നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ ക്യാൻ്റീനിൽ തീ പിടുത്തം ; വൻ ദുരന്തം ഒഴിവായത് പാഴ്സൽ ഓഫിസിലെ ജീവനക്കാരും പോർട്ടർമാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ 

കോട്ടയം:  റെയിൽവേ കാൻ്റീനിൽ തീ പിടുത്തം, അതി വേഗം തീയണച്ചതിനാൽ ഒഴിവായത് വൻ ദുരന്തം. കോട്ടയം റെയിൽവേ സ്റ്റേഷൻ കാന്റീനിൽ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.പാചകത്തിനിടെ ചട്ടിയിലെ എണ്ണയിൽ നിന്നും തീ ആളിപ്പടർന്നതാണ് അപകട കാരണമായത്. ജീവനക്കാരും, കാൻ്റീനിൽ ഭക്ഷണം എത്തിയ അയ്യപ്പഭക്തരും അടക്കം നിരവധി പേർ ഈ സമയം കെട്ടിടത്തിൽ ഉണ്ടായിരുന്നു.

Advertisements

തീ കാൻ്റീനിൻ്റെ  ചിമ്മിനിക്കുള്ളിലൂടെ  മുകൾഭാഗത്തേക്ക് അതിവേഗം പടർന്നതും ആശങ്ക പരത്തി.  എന്നാൽ തീ ആളുന്നത് കണ്ട് തൊട്ട് സമീപത്തെ റെയിൽവേ പാഴ്സൽ ഓഫീസിലെ ജീവനക്കാരും, പോർട്ടർമാരും ചേർന്ന് പരിസരത്ത് പലയിടത്തായി സ്ഥാപിച്ചിരുന്ന ഫയർ എസ്റ്റിഗ്യൂഷറുകൾ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാഴ്സൽ ഓഫീസിലെ ജീവനക്കാരൻ കുമരകം സ്വദേശി ഉണ്ണി ഫയർ എസ്റ്റിഗ്യൂഷറുമായി അടുക്കളയിൽ കയറി അടുപ്പിലെ തീ അണച്ചതിനാൽ ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളിലേക്ക് അടക്കം തീ പടരാതെ വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു. ഫയർഫോഴ്സും, പോലീസും അടക്കമുള്ളവർ ഉടൻതന്നെ സ്ഥലത്തെത്തി തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

Hot Topics

Related Articles