പീഡന പരാതികൾ: രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി; രാഹുലിന് മുൻ കൂർ ജാമ്യമില്ല

തിരുവനന്തപുരം: പീഡനപരാതികൾ നിരന്തരമായി ഉയർന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫാണ് രാഹുലിനെ പുറത്താക്കിയുള്ള പ്രഖ്യാപനം നടത്തിയത്. ഇത് കൂടാതെ രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളുകയും ചെയ്തു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. നേരത്തെ രാഹുലിനെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുകയും ഇതിന് ശേഷം കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാഹുലിന് എതിരെ നടപടി എടുത്തിരിക്കുന്നത്.

Advertisements

Hot Topics

Related Articles