കാഞ്ഞിരപ്പള്ളി ആർ.ടി ഓഫിസിൽ ജോലി ചെയ്യുന്നതിനിടെ വ്യാജ ഡ്രൈവിംങ് ലൈസൻസുകൾ നിർമ്മിച്ചു; മേലുകാവ് സ്വദേശിനിയായ കമ്പ്യൂട്ടർ സിസ്റ്റം അസിസ്റ്റന്റിനെ കുറ്റ വിമുക്തയാക്കി കോടതി ; വിധി പ്രഖ്യാപിച്ചത് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 

കോട്ടയം: കാഞ്ഞിരപ്പള്ളി ആർ.ടി ഓഫിസിൽ ജോലി ചെയ്യുന്നതിനിടെ മൂന്ന് വ്യാജ ഡ്രൈവിംങ് ലൈസൻസുകൾ നിർമ്മിച്ചെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട കമ്പ്യൂട്ടർ സിസ്റ്റം അസിസ്റ്റന്റിനെ കുറ്റവിമുക്തയാക്കി കോടതി. മേലുകാവ് ഇടമറുക് വലിയമംഗലം ഭാഗത്ത് തലച്ചിറയിൽ വീട്ടിൽ ശുഭാ തോമസിനെ (36)നെയാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് ജഡ്ഡി നിയതാ പ്രസാദ് കുറ്റവിമുക്തയാക്കിയത്. 2007 മെയ് 18 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇവിടെ ജോലി ചെയ്യുന്നതിനിടെ പ്രതി സ്വന്തമായും മറ്റ് രണ്ട് പേർക്കായും വ്യാജ ഡ്രൈവിംങ് ലൈസൻസ് നിർമ്മിച്ചു നൽകിയെന്നായിരുന്നു കേസ്. തുടർന്ന് കേസ് അന്വേഷിച്ച പൊൻകുന്നം പൊലീസ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിൽ വാദം പൂർത്തിയാക്കിയ ശേഷം ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നില നിൽക്കില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസിൽ പ്രതിയ്ക്ക് വേണ്ടി അഡ്വ.ഷാമോൻ ഷാജി കോടതിയിൽ ഹാജരായി.

Advertisements

Hot Topics

Related Articles