തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പരാജയത്തെ തുടർന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ എം.എം. മണി നടത്തിയ പരാമർശം വിവാദമാകുന്നു. സർക്കാർ നൽകിയ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയ ശേഷം ജനങ്ങൾ എൽഡിഎഫിനെതിരെ വോട്ട് ചെയ്തുവെന്നാണ് മണിയുടെ പ്രതികരണം.”സർക്കാർ നൽകിയ ആനുകൂല്യങ്ങളും വികസന പ്രവർത്തനങ്ങളും എല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട്, ഏതോ നൈമിഷികമായ വികാരത്തിന്റെ പുറത്ത് മാറ്റി വോട്ട് ചെയ്തു. നമുക്കിട്ട് തന്നെ പണി തന്നുവെന്നാണ് എനിക്ക് തോന്നുന്നത്,” എന്ന് എം.എം. മണി പറഞ്ഞു.
തോൽവിക്ക് കാരണമെന്താണെന്ന് പാർട്ടി വിശദമായി പഠിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ നിർണായക ചർച്ചയായിട്ടില്ലെന്നും, പ്രതീക്ഷിക്കാത്ത വിധിയാണ് പുറത്തുവന്നതെന്നും മണി കൂട്ടിച്ചേർത്തു.വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാല് കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം നടത്തുകയാണ്. 86 മുനിസിപ്പാലിറ്റികളിൽ 54, 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 82, 941 ഗ്രാമപഞ്ചായത്തുകളിൽ 438, 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴും യുഡിഎഫിനൊപ്പമാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.


