പണയം വയ്ക്കാൻ കാർ സ്വന്തം പേരിലാക്കി നൽകിയില്ല : ചിറക്കടവിൽ വീട്ടുകാരെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

കോട്ടയം : പണയം വയ്ക്കാൻ കാര്‍ പേരിലാക്കി നൽകാത്തതിനെ തുടർന്ന് വീട്ടുകാരെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. ചിറക്കടവ് കതുന്നപ്പള്ളി വീട്ടില്‍ റോബര്‍ട്ട് റോയ് (29) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. പിതാവിന്‍റെ പേരിലുള്ള കാര്‍ പണയം വയ്ക്കുന്ന ആവശ്യത്തിനായി സ്വന്തം പേരിലേയ്ക്ക് മാറ്റി നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു ഇത് അംഗീകരിച്ചില്ലന്ന് ആരോപിച്ച് മാതാവിനെ കയ്യേറ്റം ചെയ്യുകയും പിതാവിനെ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

Advertisements

Hot Topics

Related Articles