കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 23 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 23 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ മെയിൻ്റൻസ് ജോലികൾ അത്യാവശ്യമായി ചെയ്യേണ്ടതിനാൽ അരുവിത്തുറ ആർക്കേഡ്, അൽഫോൻസാ സ്കൂൾ, സെലസ്റ്റിയൽ, ബ്ലോക്ക് റോഡ്,  വീടൻസ്, കെ.എസ്.ആർ.ടി.സി , മൈജി, ജവാൻ റോഡ്,  സി.സി.എം,  ചേന്നാട് ജംഗ്ഷൻ, പെരുന്നിലം, ആക്സൺ ടവർ, ആനിപ്പടി, എട്ട് പങ്ക് എന്നീ  ട്രാൻസ്ഫോർമർ പരിധികളിൽ 9 നും 5.30 നും ഇടക്ക് ഭാഗികമായും തടവനാൽ ട്രാൻസ്ഫോർമർ പരിധിയിൽ 9 മുതൽ 6 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങും. 

Advertisements

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ വെളിയന്നൂർ ഈസ്റ്റ്‌ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ,  അമ്പലം, കരിപ്പ, നവജീവൻ, ഉണ്ണി ബസാർ, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  വർക്ക്  നടക്കുന്നതിനാൽ പൂഞ്ഞാർ ടൗൺ , ചേരിമല, വളത്തൂക് , കൊച്ചു വളത്തൂക് , ഇടമല, പനച്ചിപ്പാറ എന്നീ  ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ, തൃക്കോയിക്കൽ, മുതലപ്ര  ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.00 മണി മുതൽ  3.00 വരെയും മാമൂട് ടവർ, റാം, മംഗലത്ത്പടി, ഇടപ്പള്ളി കോളനി, ഐടിഐ,  എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 02.00 മണി മുതൽ വൈകുന്നേരം 5:30 മണി വരെ യും വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെന്മല എസ്.എൻ.ഡി.പി, പുതുവയൽ, മണ്ണാത്തിപ്പാറ എന്നീ ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.  ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,  പാലക്കളം,  കുമരങ്കരി, കൊട്ടാരം, പിച്ചിമറ്റം, മോനി, കപ്പുഴക്കരി, എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles