മാങ്ങാനം : ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ മാങ്ങാനത്ത് ദേവസ്വം ട്രസ്റ്റ് നടത്തുന്ന അഷ്ടമംഗല ദേവ പ്രശ്നം പ്രധാന ദൈവജ്ഞൻ ബ്രഹ്മശ്രീ കല്ലേറ്റുംകര പത്മനാഭ ശർമ്മയുടെയും ഉപദൈവജ്ഞന്മാരായ ബ്രഹ്മശ്രീ പുതുവാമന ഹരിദാസ് നമ്പൂതിരിപ്പാടിന്റെയും ബ്രഹ്മശ്രീ ചോറോട് ശ്രീനാഥ് പണിക്കരുടെയും ബ്രഹ്മശ്രീ കടയ്ക്കൽ മഠം ശിവസുബ്രഹ്മണ്യ ശർമ്മയുടെയും മുഖ്യ കാർമ്മികത്വത്തിൽ ഡിസംബർ 22 തിങ്കളാഴ്ച മുതൽ 24 ബുധനാഴ്ച വരെ നടക്കുന്നു. ദേവപ്രശ്നത്തോട് അനുബന്ധിച്ച് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവനാട്ട് ആമല്ലൂർമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ രാശിപൂജയും ഉണ്ടായിരിക്കുന്നതാണ്. അഷ്ടമംഗല ദേവപ്രശ്ന ഫലം അറിയുന്നതിനായി ഭക്തജനങ്ങളുടെ സാന്നിധ്യം മാങ്ങാനത്ത് ദേവസ്വം ക്ഷണിക്കുന്നു.
Advertisements


