ഫോട്ടോ : പള്ളം സമിതിയുടെ ആഭിമുഖ്യത്തിൽ ചിങ്ങവനം കാണിക്കമണ്ഡപത്തിൽ നിന്നും തുടക്കം കുറിച്ച 43ാമത് നാഗമ്പടം ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചപ്പോൾ
Advertisements
കോട്ടയം: പള്ളം സമിതിയുടെ ആഭിമുഖ്യത്തിൽ ചിങ്ങവനം കാണിക്കമണ്ഡപത്തിൽ നിന്നും തുടക്കം കുറിച്ച 43ാമത് നാഗമ്പടം ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു. പദയാത്രാ ക്യാപ്റ്റൻ പി.സ് രഘു അദ്ധ്യക്ഷത വഹിച്ചു. തുടർന്ന്, അഡ്വ.കെ.എൻ സന്തോഷ് കുമാർ, ആദ്യകാല പദയാത്രികനായ മോഹൻദാസ് എന്നിവർ പങ്കെടുത്തു. മോഹൻദാസിനെ എം.എൽ.എ ആദരിച്ചു. പദയാത്രാ ക്യാപ്റ്റൻ കെ.കെ വിജയകുമാർ സ്വാഗതവും കെ.സി.ബിലു നന്ദിയും പറഞ്ഞു.


