മലങ്കരസഭയുടെ സ്നേഹസ്പർശം ഡിസംബർ 31 ബുധനാഴ്ച : പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ​ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ മക്കൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ക്രിസ്തുമസ്- പുതുവത്സര ആഘോഷം നാളെ നടക്കും. സ്നേഹസ്പർശം – നക്ഷത്രങ്ങൾക്കൊപ്പം ഒരു ദിനം എന്ന പരിപാടിക്ക് കോട്ടയം പഴയ സെമിനാരി വേദിയാകും. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഇത്തവണത്തെ ക്രിസ്മസ് -പുതുവത്സര ആഘോഷം ഈ കുട്ടികൾക്കൊപ്പമാണ്. ബുധൻ രാവിലെ 9.30 മുതൽ കുട്ടികളുടെ വിവിധ കാലാപരിപാടികൾ നടക്കും.

Advertisements

പരിശുദ്ധ കാതോലിക്കാ ബാവായും, മെത്രാപ്പോലീത്താമാരും, സഭാ സ്ഥാനികളും പങ്കെടുക്കും. മലങ്കരസഭയുടെ പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ചടങ്ങിൽ വെച്ച് പ്രശസ്ത മജീഷ്യൻ ശ്രീ.​ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന ശ്രമങ്ങൾ പരി​ഗണിച്ചാണ് പുരസ്ക്കാരം. 25000 രൂപയും,ഫലകവും,പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിക്കും.

Hot Topics

Related Articles