മുൻ എംഎൽഎ പി.എം. മാത്യുവിന്റെ സംസ്കാര ചടങ്ങുകളുടെ ക്രമീകരണം ഇങ്ങനെ

കടുത്തുരുത്തി: മുൻ എംഎൽഎ പി.എം. മാത്യുവിന്റെ സംസ്കാര ചടങ്ങുകളുടെ ആദ്യഭാഗം ഡിസംബർ 31-ന് രാവിലെ 10:30-ന് ആരണാശേരിയിലുള്ള വസതിയിൽ ആരംഭിക്കുന്നതാണ്. തുടർന്ന് വിലാപയാത്രയായി കടുത്തുരുത്തി താഴത്തുപള്ളിയിലേക്ക് ഭൗതികശരീരം എത്തിക്കുന്നതും 11 മണി മുതൽ കടുത്തുരുത്തി താഴത്തുപള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് വെക്കുന്നതുമാണ്. ഉച്ചകഴിഞ്ഞ് 3 മണിക്ക് മൃതസംസ്കാര ശുശ്രൂഷകളുടെ പ്രാർത്ഥനാ ചടങ്ങുകൾ സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ ആരംഭിക്കുന്നതാണ്. 3:30-ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കുന്ന സമാപന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികത്വം വഹിക്കുന്നതാണ്. തുടർന്ന് കടുത്തുരുത്തി താഴത്തുപള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതാണ്. ഇതിന് ശേഷം സെന്റ് മേരീസ് ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയത്തിൽ അനുശോചന യോഗം ചേരുന്നതാണ്.
മുൻ എംഎൽഎ പി.എം. മാത്യുവിനോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാരിന്റെ തീരുമാനപ്രകാരം ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ശുശ്രൂഷ നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. കടുത്തുരുത്തി പള്ളിയിൽ വെച്ച് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നതാണ്. രാവിലെ 9:30-ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ വസതിയിൽ വെച്ച് പി.എം. മാത്യു എക്സ് എംഎൽഎയുടെ ഭൗതികശരീരത്തിൽ സംസ്ഥാന – ജില്ലാ നേതാക്കൾക്കൊപ്പം പാർട്ടി പതാക പുതപ്പിച്ച് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആദരവ് പ്രകടിപ്പിക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

Advertisements

Hot Topics

Related Articles