അയ്മനം: പാണ്ഡവം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം *ജനുവരി 2ന് കൊടിയേറി 9ന് ആറാട്ടോടെ സമാപിക്കും. 2-ാം തീയതി വൈകിട്ട് 6ന് തന്ത്രി താഴമൺ മഠം കണ്ഠര് മോഹനരുടെയും മേൽശാന്തി അണലക്കാട്ട് ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറും.
സാംസ്കാരിക സമ്മേളനവും പുതിയ നടപ്പന്തലിന്റെയും സ്റ്റേ ജിന്റെയും ഉദ്ഘാടനവും മന്ത്രി വി.എൻ. വാസവൻ ഏഴ് മണിക്ക് നിർവഹിക്കും. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.കെ.ഗോപിനാഥൻ നായർ അധ്യക്ഷത വഹിക്കും. തുടർന്ന് ആർ എം കൊറിയോഗ്രാഫിക് സ്റ്റുഡിയോ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ് ഫ്യൂഷൻ, 8.30നു നൃത്താർച്ചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
3-ാം തീയതി രാത്രി 8.30നു കൊടിക്കീഴിൽ വിളക്ക്. പഞ്ചവാദ്യം- കുമാരനല്ലൂർ അനിൽകുമാർ. അരങ്ങിൽ 6 മണിക്ക് ഉമാമഹേശ്വര ഭക്തിഗാന സമിതി ഇരവിശ്വരം അവതരിപ്പിക്കുന്ന ഭക്തി കീർത്തനാലാപനം, 6.45നു കാവിലമ്മ കൈകൊട്ടിക്കളി സംഘം കുതിരപ്പന്തി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. 7നു വഞ്ചിപ്പാട്ട്, 8നു
സെമി ക്ലാസിക്കൽ ഡാൻസ്.
4-ാം തീയതി 6.45 നു പാണ്ഡവം ശിവദം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി
7നു കഥകളി- കർണ്ണ ശപഥം. 5-ാം തീയതി 7നു ഓട്ടൻതുള്ളൽ – അയ്യപ്പ ചരിതം അവതരണം പാലാ കെ.ആർ.മണി. 6-ാം തീയതി 10നു ആയില്യം പൂജ. 6.45നു കാവിലമ്മ കൈകൊട്ടിക്കളി സംഘം കുതിരപ്പന്തി അവതരിപ്പിക്കുന്ന തിരുവാതിരകളി, 7.30നു അയ്മനം എ വി എം ഓർക്കസ്ട്ര അവതരപ്പിക്കുന്ന ഗാനമേള.
7 -ാം തീയതി 1മണിക്ക് ഉത്സവബലി ദർശനം (ദർശന പ്രാധാന്യം). 7.30നു ഗാനമേള. പള്ളിവേട്ട ദിനമായ 8-ാം തീയതി വൈകിട്ട് 4നു തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനിയിൽ നിന്നു തങ്ക അങ്കി രഥഘോഷയാത്ര പുറപ്പെടും. 5.30നു കാഴ്ചശ്രീബലി, 7നു തങ്ക അങ്കി ചാർത്തി ദീപാരാധന തൊഴീൽ. 11.30നു പള്ളിനായാട്ട്. അരങ്ങിൽ 7.15നു ഭരതനാട്യം, 7.45നു കൈകൊട്ടി ക്കളി,
8നു കോട്ടയം സ്നേഹക്കൂട് കൂട്ടുകുടുംബത്തിലെ അച്ഛനമ്മമാർ അവതരിപ്പിക്കുന്ന ” മധുരം വയോജനം” കലാപരിപാടികൾ.
ആറാട്ട് ദിന മായ 9-ാം തീയതി ഉച്ചക്ക് 12 മണി മുതൽ ആറാട്ട് സദ്യ.
12.30നു കുടമാളൂർ ആത്മ നിവേദനം കലാസാംസ്കാരിക വേദി അവതരിപ്പിക്കുന്ന ഗസൽ , 7നു ബോബൻ അയ്മനം അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ , 8നു നൃത്ത സംഗീത നാടകം ശ്രീ മഹാമൃത്യുഞ്ജയൻ “
തൃശൂർ കുട്ടനല്ലൂരിൽ ഹൈവേ റോബറിയ്ക്കായി പദ്ധതിയിട്ട് ഗുണ്ടാ സംഘം; കോട്ടയം തൃക്കൊടിത്താനത്ത് കാപ്പ ചുമത്തിയ ക്രിമിനൽ അടക്കം അഞ്ചംഗ സംഘം പിടിയിൽ; ആയുധങ്ങളുമായി നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സഞ്ചരിച്ച സംഘത്തെ കുടുക്കിയത് ഒല്ലൂർ പൊലീസ്
കോട്ടയം: ഹൈവേയിലൂടെ എത്തുന്ന വാഹനങ്ങളെ തടഞ്ഞു നിർത്തി കൊള്ളയടിയ്ക്കാൻ ലക്ഷ്യമിട്ട് ആയുധങ്ങളുമായി കറങ്ങി നടന്ന ക്രിമിനൽ സംഘത്തെ പൊലീസ് സംഘം പിടികൂടി. ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പ ചുമത്തിയ ക്രിമിനൽ അടക്കം അഞ്ചു പേരെയാണ് തൃശൂർ ഒല്ലൂർ പൊലീസ് സംഘം കുടുക്കിയത്. ഇവരിൽ നിന്നും മാരകായുധങ്ങളും പൊലീസ് സംഘം പിടിച്ചെടുത്തു.
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി ഫാത്തിമപുരം വെട്ടുകുഴിയിൽ വീട്ടിൽ സിജോ (31), ചങ്ങനാശേരി ഫാത്തിമാപുരം പള്ളിവീട് വീട്ടിൽ അഫാൻ (24), തൃശൂർ നാട്ടിക എ കെ ജി നഗർ സ്വദേശികളായ സുജീഷ് (28), പട്ടാട്ട് വീട്ടിൽ മിഥുൻ (22), തൃശൂർ പെരിങ്ങോട്ടുകര സ്വദേശിയായ ചിറയത്ത് വീട്ടിൽ ധനേഷ് (38) എന്നിവരെയാണ് ഒല്ലൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ 30 നാണു കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയപാതയിൽ കുട്ടനെല്ലൂർ ഭാഗത്തായിരുന്നു സംഭവം. ദേശീയ പാതയിൽ സഞ്ചരിക്കുന്നവർ പാതയോരത്ത് വിശ്രമത്തിനായി പാർക്കുചെയ്യുന്ന സമയത്ത് സഞ്ചാരികളെ ആക്രമിച്ച് കവർച്ചചെയ്യുന്നതിനായി തയ്യാറെടുപ്പ് നടത്തുകയായിരുന്നു അഞ്ചംഗ സംഘം. ഈ സമയം പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒല്ലൂർ സബ് ഇൻസ്പെക്ടർ ജിൻസ് മാത്യുവും സംഘവും നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം പരിശോധിക്കുകയായിരുന്നു.
പൊലീസ് സംഘത്തെ കണ്ട് പ്രതികൾ അതിവേഗത്തിൽ വാഹനം ഓടിച്ചു പോയി. ഈ സമയം എസ്.ഐയും സംഘവും വാഹനത്തെ പിൻതുടർന്ന് പാലിയേക്കര ടോൾപ്ളാസയിൽ വച്ച് വാഹനം തടഞ്ഞു നിർത്താൻ ശ്രമിച്ചു. ഈ സമയം ടോൾ പ്ളാസയിലെ ബാരിയർ ഇടിച്ചുതെറിപ്പിച്ച് പോവുകയും അവരെ പിൻതുടർന്ന പോലീസ് സംഘം ആമ്പല്ലൂർ ജംഗ്ഷനിലെത്തുകയും ചേസ് ചെയ്ത് വാഹനത്തിനുമുന്നിൽ നിറുത്തി അതിസാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു.
സിജോ സെബാസ്റ്റ്യൻ മുൻപ് കൊലക്കേസിൽ അടക്കം പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. ഇയാൾക്കെതിരെ കാപ്പ ചുമത്തി നാട് കടത്തലും കരുതൽ തടങ്കലും പൊലീസ് നടപടി എടുത്തിട്ടുണ്ട്. ഇയാൾ ഏഴോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. സുജീഷിന് അഞ്ചോളം ക്രിമിനൽ കേസുകളും, അഫാന് രണ്ടും, ധനേഷിന് ഒന്നും മിഥുൻ മൂന്നും കേസുകളിലെ പ്രതികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ജയിലിൽ തടവിൽ കഴിയുന്നതിനിടെയാണ് പ്രതികൾ പരസ്പരം പരിചയപ്പെട്ടതും കൃത്യത്തിനായി ഒന്നിച്ചതുമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
നിരവധി സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ മരുതത്തിൻ്റെ മാടൻ മോക്ഷം കോട്ടയത്ത് ; ജനുവരി 24 നും 25 നും കോട്ടയം ഈരയിൽക്കടവ് ബൈപ്പാസ് റോഡിലെ മുപ്പായിപ്പാടം വിജയപുരം രൂപതാ മൈതാനത്ത്
കോട്ടയം: നിരവധി സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ നേടിയ മരുതം തീയറ്റർ ഗ്രൂപ്പിൻ്റെ മാടൻ മോക്ഷം കോട്ടയത്ത് ആദ്യമായി എത്തുന്നു. ജനുവരി 24 നും 25 നും കോട്ടയം ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ മുപ്പായിപ്പാടം വിജയപുരം രൂപതാ മൈതാനത്താണ് നാടകം അരങ്ങേറുക. കോട്ടയം മെൻ്റോര ഇവൻ്റ് ഗ്രൂപ്പാണ് കോട്ടയത്ത് നാടകം എത്തിക്കുന്നത്. ഗോൾഡ് ഇനത്തിലുള്ള ടിക്കറ്റിന് ഒന്നിന് അഞ്ഞൂറ് രൂപയും, സിൽവർ ഇനത്തിലുള്ള ടിക്കറ്റ് ഒന്നിന് മുന്നൂറ് രൂപയുമാണ് നിരക്ക്. അഞ്ച് ടിക്കറ്റ് അടങ്ങുന്ന ഗോൾഡിൻ്റെ ഫാമിലി പാക്കിന് 2000 രൂപയും, മൂന്ന് ടിക്കറ്റ് അടങ്ങുന്ന സിൽവറിൻ്റെ ഫാമിലി പാക്കിന് 1200 രൂപയുമാണ് നിരക്ക്.
കേരളത്തിന് അകത്തും പുറത്തുമായി നിരവധി വേദികളിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ നാടകം കോട്ടയത്ത് ആദ്യമായി എത്തുകയാണ്. പ്രശസ്ത നാടക പ്രവർത്തകരും, സിനിമാതാരങ്ങളുമായ പ്രമോദ് വെളിയനാടും, ജയചന്ദ്രൻ തകഴിക്കാരനും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന നാടകത്തിന്റെ അണിയറ പ്രവർത്തകർ ജോബ് മഠത്തിൽ, ജയമോഹൻ, രാജ്മോഹൻ നീലേശ്വരം, കെ ബി അജയകുമാർ, നിതീഷ് പൂക്കാട്, സനേഷ് കെ ഡി, നരസിംഹം സ്വാമി, എം ആർ രാജഗോപാൽ എന്നിവരാണ്. കൂടാതെ സിനിമ നാടക മേഖലകളിലെ പ്രമുഖർ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നു.
മികച്ച സംവിധായകൻ, മികച്ച നാടകം, മികച്ച നടൻ തുടങ്ങിയ മൂന്നോളം സംസ്ഥാന അവാർഡുകളും ഒട്ടനവധി ഇതര പുരസ്കാരങ്ങളും നേടിയ നാടകം നേടിയിട്ടുള്ള നാടകം ഇതിനോടകം തന്നെ ജനപ്രീതി നേടിയിട്ടുണ്ട്. കോട്ടയത്ത് നാടകത്തിൻ്റെ ടിക്കറ്റ് ബുക്കിംങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. നാടകത്തിൻ്റെ ടിക്കറ്റിൻ്റെ പ്രകാശനം സിനിമാ താരവും നാടക താരവുമായ പ്രമോദ് വെളിയനാട് നിർവഹിച്ചു. പത്രസമ്മേളനത്തിൽ നടൻ പ്രമോദ് വെളിയനാട്, സംഘാടക സമിതി ജനറൽ കൺവീനർ പി.കെ ആനന്ദക്കുട്ടൻ, മെൻ്റോര ഇവൻ്റ് ഡയറക്ടർ സബാഷ് രാജ്, ജാഗ്രത ന്യൂസ് ഡയറക്ടർ രാകേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.


