ആഷസിലെ അവസാന ടെസ്റ്റ്; ഇംഗ്ലണ്ട് ശക്തമായ നിലയിൽ; വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയ്ക്ക് എതിരായ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ആദ്യ ദിനം ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ആദ്യം നേരിട്ട തകർച്ചയിൽ നിന്നും കരകയറിയ ഇംഗ്ലണ്ടിന് വേണ്ടി റൂട്ടും ബ്രൂക്കും അരസെഞ്ച്വറി നേടി. രണ്ടു പേരും പുറത്താകാതെ നിന്നതോടെ ആദ്യ ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് 45 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമാക്കി 211 റൺ നേടിയിട്ടുണ്ട്. പരമ്പരയിൽ ഓസ്‌ട്രേലിയ മൂന്ന് വിജയവും ഇംഗ്ലണ്ട് ഒരു വിജയവും നേടിയിട്ടുണ്ട്.

Advertisements

സിഡ്‌നിയിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് ബൗളർമാർ ആഞ്ഞടിച്ചപ്പോൾ 35 റൺ എത്തിയപ്പോഴേയ്ക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. മിച്ചൽ നേസറിനായിരുന്നു ആദ്യ വിക്കറ്റ്. 27 റണ്ണെടുത്ത ബെൻ ഡക്കറ്റിനെ മിച്ചൽ സ്റ്റാർക്ക് അലക്‌സ് ക്യാരിയുടെ കയ്യിൽ എത്തിച്ചു. പിന്നാലെ കളി മുന്നോട്ട് കൊണ്ടു പോയ സാക്ക് ക്രാവ്‌ലിയെ (16) സേനർ വിക്കറ്റിന് മുന്നിൽ കുടുക്കി. ഈ സമയം ഇംഗ്ലീഷ് സ്‌കോർ 51 ൽ മാത്രമാണ് എത്തിയിരുന്നത്. 10 റൺ എടുത്ത് നിന്ന ബീത്തേലിനെ ആറു റൺ കൂടി സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ബോളണ്ടും വീഴ്ത്തി. ഇതോടെ ഇംഗ്ലണ്ട് 57 ന് മൂന്ന് എന്ന നിലയിൽ തകർന്നു. പിന്നീട്, ക്രീസിൽ ഒന്നിച്ച റൂട്ടും ബ്രൂക്കുമാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുന്നത്. റൂട്ട് 72 ഉം, ബ്രൂക്ക് 78 ഉം റൺ നേടിയിട്ടുണ്ട്.

Hot Topics

Related Articles