പാലക്കാട്:പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സംസ്കൃത അധ്യാപകൻ പൊലീസ് പിടിയിൽ. നല്ലേപ്പിള്ളിയിലെ സ്കൂളിൽ അധ്യാപകനായ അനിലിനെയാണ് ചിറ്റൂർ ഡി.വൈ.എസ്.പി ഓഫീസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.സ്കൂളിലെ വിദ്യാർത്ഥിയായ കുട്ടിയെ അധ്യാപകന്റെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി പീഡന വിവരം സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ വിവരങ്ങൾ വ്യക്തമായത്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടിയെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നിർബന്ധപൂർവ്വം കുട്ടിയെ ക്വാർട്ടേഴ്സിലേക്ക് എത്തിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണെന്നും ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും പട്ടികജാതി–പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപകൻ തന്നെ ഇത്തരം ഹീനകൃത്യം ചെയ്തതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.


