കോട്ടയം : ശബരിമലയിൽ സ്വർണ്ണ കൊള്ള നടത്തിയതിൽ ഇടതുമുന്നണിയും വലതുമുന്നണയും ഒരുപോലെ കുറ്റകാരാണെന്നും,ഇതിലൂടെ വിശ്വാസികളെ വഞ്ചിക്കുന്നതിൽ ആര് ഒന്നാംസ്ഥാനം നേടും എന്നാ മത്സരമാണ് ഇപ്പോൾ നടക്കുന്നത് എന്നും യുവമോർച്ച കോട്ടയം വെസ്റ്റ് ജില്ലാ ആദ്യക്ഷൻ adv ടി എസ് അപ്പു.ഇതിനെതിരെ യുവമോർച്ച ശക്തമായ സമരപരിപാടികളുമായി മുൻപോട്ട് പോകും എന്നും അദ്ദേഹം പറഞ്ഞു.കോട്ടയം തിരുന്നക്കരയിൽ യുവമോർച്ച വെസ്റ്റ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉത്ഘടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.ജില്ലാ ജനറൽ സെക്രട്ടറിമാരായ അമിത ബൈജു, അനിത് കെ എ, ജില്ലാ സെക്രട്ടറിമാരായ അഭിലാഷ്, സാനു കുമരകം മണ്ഡലം പ്രസിഡന്റ് വിഷ്ണു എന്നിവർ സംസാരിച്ചു
Advertisements


