നിർമ്മിതബുദ്ധി സർഗ്ഗാത്മകതയ്ക്കു വെല്ലുവിളിയല്ല : ഇ. സന്തോഷ്കുമാർ

കോട്ടയം : നിർമ്മിതബുദ്ധി സർഗ്ഗാത്മകതയ്ക്കു വെല്ലുവിളിയല്ലെന്നും മനുഷ്യഭാവനയുള്ളടത്തോളം സർഗ്ഗാത്മകത നിലനില്ക്കുമെന്നും 2025 ലെ വയലാർ പുരസ്കാര ജേതാവും ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇ.സന്തോഷ് കുമാർ പറഞ്ഞു.കോട്ടയം സി എം എസ് കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച കോളിൻസ് സ്മാരക പ്രഭാഷണപരമ്പരയിലെ ഈ വർഷത്തെ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജുശോശൻ ജോർജ് അദ്ധ്യക്ഷയായിരുന്നു. മലയാളവിഭാഗം മേധാവി ഡോ.സരിത ടി. എസ്.,കോളേജ് ബർസാർ റവ.ഡോ. ഷിജു സാമുവേൽ, ഡോ. ശാന്തിനി തോമസ്, ഡോ.സ്മിതാ ഡാനിയേൽ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles