കോട്ടയം : പ്രശസ്തത കവിയും ഗ്രന്ഥകാരനും പ്രഭാഷകനും ആയിരുന്ന പ്രൊഫ സി. ജെ. മണ്ണുംമൂട് അനുസ്മരണ സമ്മേളനവും അദ്ദേഹത്തിന്റെ സമ്പൂർണ്ണ കവിതകളുടെ പ്രകാശനവും 2026 ജനുവരി 23 വെള്ളിയാഴ്ച 4.30 ന് കോട്ടയം ബസേലിയോസ് കോളജ് സെമിനാർ ഹാളിൽ നടക്കും. എം.ഒ.സി. കോളജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
മോൻസ് ജോസഫ്. എം.എൽ.എ അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും.പ്രൊഫ. സി. ജെ. മണ്ണും മൂടിന്റെ സമ്പൂർണ്ണ കവിതകളുടെ പ്രകാശനം മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പ്രൊഫ. ബേബി എം വർഗീസിന് നൽകി നിർവഹിക്കും. ബസേലിയോസ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മലയാളവിഭാഗം അദ്ധ്യക്ഷൻ ഡോ. അജയൻ പനയറ, ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഡോ.പി.വി. വിശ്വനാഥൻ നമ്പൂതിരി പ്രൊഫ മേരി മാത്യു, എഴുത്തുകാരി സരോജ വർഗീസ്, ബസേലിയോസ് കോളജ് മലയാള വിഭാഗം മേധാവി ഡോ. തോമസ് കുരുവിള എന്നിവർ പ്രസംഗിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ കോളജുകളിലെ മികച്ച മലയാളം അദ്ധ്യാപകന് പ്രൊഫ. സിജെ മണ്ണുംമൂട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ഗുരുശ്രേഷ്ഠ പുരസ്കാരം കുറവിലങ്ങാട് ദേവമാതാ കോളജ് അസോസിയേറ്റ് പ്രൊഫ ഡോ. ജോബിൻ ജോസ് ചാമാക്കാലായ്ക്ക് 25000 രൂപയും പ്രശസ്തിപത്രവും ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ സമ്മാനിക്കും. ഡോ. പോൾ മണലിൽ ഡോ. ജോസ് കെ. മാനുവൽ, ഡോ. ജേക്കബ് മണ്ണുംമൂട് എന്നിവരടങ്ങിയ സമതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
സമ്മേളനത്തിൽ വെച്ച് എംജി യൂണിവേഴ്സിറ്റി മലയാളം ബിരുദപരീക്ഷയിൽ ഉന്നത വിജയം നേടിയ കോട്ടയം ബസേലിയോസ് കോളജിലെ വിദ്യാർത്ഥികൾക്ക് മണ്ണുംമൂട് ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരം സമ്മാനിക്കും. പത്രസമ്മേളത്തിൽ ഫൗണ്ടേഷൻ ബോർഡ് അംഗങ്ങളായ വർഗീസ് കോശി, ജോസഫ് തോമസ്, ഡോ. ഷാജി ഫിലിപ്പ്, ഡോ. ജേക്കബ് മണ്ണുംമൂട്, അവാർഡ് നിർണ്ണയ സമിതി കൺവീനർ ഡോ. പോൾ മണലിൽ എന്നിവർ പങ്കെടുത്തു.


