ഡോ. ജോബിൻ ജോസിന് പ്രൊഫ: സി.ജെ. മണ്ണുംമുട് സ്‌മാരക പുരസ്‌കാരം

കുറവലങ്ങാട് : ദേവമാതാ കോളജ് മലയാളം അസോസിയേറ്റ് പ്രൊഫസർ ഡോ. ജോബിൻ ജോസ് ചാമക്കാല പ്രൊഫ: സി.ജെ. മണ്ണുംമുട് സ്‌മാരക അദ്ധ്യാപക പുരസ്‌കാരത്തിന് അർഹമായി. ഡോ. ജോബിൻ ജോസിന്റെ മാർഗ നിർദ്ദേശത്തിൽ ഒൻപത് വിദ്യാർഥികൾ ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്. നിരവധി പുസ്‌തകങ്ങളും മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ഗവേഷണ ജേണലുകളുടെ റിവ്യൂ ബോർഡ് അംഗവും പത്രാധിപസമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.

Advertisements

കേരളസാഹിത്യ അക്കാദമിയുടെ റിസെർച്ച് കമ്മിറ്റിയിലും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നിർണയസമിതിയിലും അംഗമാണ്. കാർമൽ കോളേജ് മാള, ലിറ്റിൽ ഫ്ളവർ കോളേജ് ഗുരുവായൂർ എന്നിവിടങ്ങളിൽ ബോർഡ് ഓഫ് സ്‌റ്റഡീസ് സംഘമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോ. പോൾ മണലിൽ, ഡോ. ജോസ് കെ. മാനുവൽ, ഡോ. ജേക്കബ് മണ്ണുംമൂട് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ജനുവരി 23-ാംതീയതി കോട്ടയം ബസേലിയോസ് കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ എം.ഒ.സി. കോർപ്പറേറ്റ് കോളേജ് മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ അവാർഡ് സമ്മാനിക്കും

Hot Topics

Related Articles