കോട്ടയം : കോട്ടയം തഹസിൽദാർ അനിൽകുമാറിന്റെ അകാലവിയോഗത്തിൽ വിറങ്ങലിച്ച് സഹപ്രവർത്തകർ. ഇന്ന് രാവിലെ കാരിത്താസ് ആശുപത്രിയിലാണ് അദ്ദേഹത്തിൻറെ അന്ത്യം സംഭവിച്ചത്. ഇന്ന് പുലർച്ചെ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ
കോട്ടയം തഹസിൽദാർ അനിൽകുമാർ എസ് എൻ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഇന്ന് പുലർച്ചയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു അന്ത്യം. കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമാണ്. ഭാര്യ: മിനി എം.ജി
മകൻ : ഋഷികേശ് നാരായണൻ (ബംഗളൂരൂ)
മകൾ: നന്ദിത കൃഷ്ണ (വിദ്യാർത്ഥി -നിഫ്റ്റ് ചെന്നൈ)
Advertisements


