കൊല്ലം : ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഞ്ചാലുംമൂട് ലിറ്റിൽകൈറ്റ്സ് യൂണിറ്റുമായി
ചേർന്ന് ദുരന്ത നിവാരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
ജൂലൈ 27 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കൈറ്റ്സ് ഗാർഡനിൽ വച്ചു നടന്ന പരിശീലന പരിപാടി ഹെഡ്മാസ്റ്റർ ബി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്റർ
ജി രശ്മി സ്വാഗതം ചെയ്തു.ഇൻസ്പെക്ടർ സൂരജ്,സബ് ഇൻസ്പെക്ടർ അലോക് എന്നിവർ ആമുഖ പ്രസംഗവും പദ്ധതി വിശദീകരണവും നടത്തി.വിനയ്കുമാർ ക്ലാസ് നയിച്ചു.
ലിറ്റിൽ കൈറ്റ്സ് , എസ് പി സി കുട്ടികളും അധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു.10 പേരടങ്ങുന്ന
NDRF ടീമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
പ്രകൃതിക്ഷോഭം തീപിടിത്തം വെള്ളപ്പൊക്കം തുടങ്ങി മാറിയ സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണം എന്നുള്ളതിനെ കുറിച്ചുള്ള വിശദമായ ക്ലാസ് ആയിരുന്നു. വ്യത്യസ്ത അപകട സാഹചര്യങ്ങളിൽ നൽകുന്ന പ്രഥമ ശുശ്രൂഷ – സി പി ആർ കൊടുക്കുന്ന വിധം,
മുറിവേറ്റയാളെ അപകട സ്ഥലത്ത് നിന്ന് മാറ്റുന്ന വിധം തുടങ്ങി ഓരോ
ഇനത്തിനും പ്രായോഗിക പരിശീലനവും ലഭിച്ചു.
കൈറ്റ് മെൻറർ ജീജാറാണി നന്ദി രേഖപ്പെടുത്തി. നാല് മണിക്ക്ക്ലാസ് അവസാനിച്ചു. അപകട സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാതെ എങ്ങനെ ജീവൻ രക്ഷിക്കാമെന്ന് കുട്ടികളെ ബോധ്യപ്പെടുത്താൻ സഹായകമാകുന്ന പരിശീലനമായിരുന്നു.







