ചങ്ങനാശ്ശേരി :
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആദർശ് ജി. എൽ ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വലിയകുളം ഭാഗത്ത് നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി. വലിയകുളം ഏനാച്ചിറ റോഡിൽ പുതുച്ചിറ സാംസ്കാരിക നിലയം എത്തുന്നതിന് ഉദ്ദേശം 100 മീറ്റർ മുന്നിലായി റോഡിൻറെ കിഴക്കരികിൽ സ്ഥിതി ചെയ്യുന്ന അടഞ്ഞുകിടക്കുന്ന കടമുറിയുടെ സമീപത്തുനിന്നാണ് കഞ്ചാവ് ചെടിയിൽ കണ്ടെത്തിയത് 88 സെൻ്റീമീറ്റർ 48 സെൻറീമീറ്റർ 43 സെൻ്റീമീറ്റർ എന്നിങ്ങനെ ഉയരമുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ ആദർശ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് കണ്ടെത്തിയത്. സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ബിനോയി കെ മാത്യു, ആൻറണി മാത്യു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ ലാലു തങ്കച്ചൻ, രതീഷ് കെ നാണു, സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ആർഎസ്, എസ് വിശാഖ് വനിത ഓഫീസർ ആയ സോണിയ പി വി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ഓപ്പറേഷൻ തണ്ടർ : ചങ്ങനാശ്ശേരിയിൽ നിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്തു

Advertisements

