തറവാട് പള്ളിയിൽ സഭൈക്യവാരാചരണത്തിന് തുടക്കമായി

കുറവിലങ്ങാട്: പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരത്തിന് തുടക്കമായി .
ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി സഭൈക്യവാരത്തിന് കൊടിയേറ്റി.

Advertisements

ഇടവകയിലെ യോഗപ്രതിനിധികളുടേയു കുടുംബകൂട്ടായ്മ ഭാരവാഹികളുടേയു പ്രമോഷൻ കൗൺസിൽ അംഗങ്ങളുടേയും സംഗമത്തെതുടർന്നാണ് കൊടിയേറ്റ് നടന്നത്. സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത് , ഫാ. ആൻ്റണി വാഴക്കാലായിൽ , ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസി. ഫാ. ജോസ് കോട്ടയിൽ എന്നിവർ പ്രാർഥനാശുശ്രൂഷകൾക്ക് നേതൃതം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫാ. ജോൺ കൂറ്റാരപ്പള്ളിൽ വിശുദ്ധ കുർബാനയർപ്പിച്ചു.
മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ഫാ. ജെ. മാത്യു മണവത്ത് കോർ എപ്പിസ്‌കോപ്പ ധൂപപ്രാർത്ഥന നടത്തി സന്ദേശം നൽകി. ക്രിസ്തു ബോധത്തിൽ മുന്നേറാൻ സഭകൾ നിറയണമെന്ന് കോർ എപ്പിസ് കോപ്പ പറഞ്ഞു.

Hot Topics

Related Articles