കോട്ടയം : മാന്നാനം കെ ഇ കോളേജിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. കോളേജ് മാഗസിനുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചെന്ന് കെ എസ് യു ആരോപിച്ചു. പുറത്തുനിന്നും പ്രവർത്തകരെ കൊണ്ടുവന്ന് കെഎസ്യുവാണ് ആക്രമിച്ചതെന്ന് എസ്എഫ്ഐ പ്രവർത്തകരും പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെഎസ്യു പ്രവർത്തകരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സന്ദർശിച്ചു.
Advertisements


