കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കന്റി സ്കൂളിന്റെ 36-ാം മത് വാർഷികാഘോഷം നടന്നു

പെരുവ: കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കന്റി സ്കൂളിലെ 36-ാം മത് വാർഷികാഘോഷം കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ് ഉത്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എം.എ. വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

Advertisements

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ മുഖ്യാതിഥിയായിരുന്നു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം കെ.പി ഡിൻന്റോ മുഖ്യപ്രഭാഷണം നടത്തി. മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേഷ്, കടുത്തുരുത്തി ബ്ലോക്ക് മെമ്പർ ലിസി റോയി, വാർഡ് മെമ്പർ മഞ്ജു ബഞ്ചമിൻ, ക്ഷേമ സമിതി അധ്യക്ഷൻ എം.എൽ റെജിമോൻ, മാതൃ സമിതി അധ്യക്ഷ രാജലക്ഷ്മി എസ്. എന്നീവർ ആശംസകൾ അർപ്പിച്ചു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂൾ ഹെഡ് ഗേൾ പവിത്ര പി. നായർ സ്വാഗതവും. ഹെഡ് ബോയ് ഗൗതം കൃഷ്ണ കെ.എം. കൃതജ്ഞതയും രേഖപ്പെടുത്തി. യോഗത്തിൽ വച്ച് ശ്രീ സരസ്വതി എഡ്യൂക്കേഷണൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ സരസ്വതി കീർത്തിമുദപുരസ്ക്കാരം പെരുമ്പടവം ശ്രീധരൻ സാറിന് നല്കി.

Hot Topics

Related Articles