സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ നടന്നു

പത്തനംതിട്ട : കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക ദ്രോഹ നയങ്ങൾക്കെതിരെ
സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക് നടക്കും.
പണിമുടക്കിന്റെ മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി പത്തനംതിട്ട ജില്ലാ കൺവൻഷൻ നടന്നു.പത്തനംതിട്ട വൈ എം സി എ ഹാളിൽ നടന്ന കൺവൻഷൻ സി ഐ ടി യു അഖിലേന്ത്യ വർക്കിംഗ്‌ കമ്മിറ്റി അംഗം പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.

Advertisements

എ ഐ ടി യു സി ജില്ലാ പ്രസിഡന്റ്‌ എം. മധു അധ്യക്ഷത വഹിച്ചു. സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി ജില്ലാ ജനറൽ കൺവീനർ കെ. സി. രാജഗോപാലൻ, ട്രേഡ് യൂണിയൻ നേതാക്കളായ കെ. ഐ. ജോസഫ്, ഡി. സജി, എസ്‌. ഹരിദാസ്, രാജൻ സുലൈമാൻ,രാജീവ്‌, മലയാലപ്പുഴ മോഹനൻ ബെൻസി തോമസ്,എഫ് എസ്‌ ഇ ടി ഒ ജില്ലാ സെക്രട്ടറി ജി. അനീഷ് കുമാർ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles