കോത്തല ഗവ. വി എച്ച് എസ് എസിൽ ഓളം ആവോളം സ്കൂൾ വാർഷികം ആഘോഷിച്ചു

എസ് എൻ പുരം: കോത്തല ഗവ. വി എച്ച് എസ് എസ്സിലെ 2025- 26 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം ‘ഓളം ആവോളം’ എന്ന പേരിൽ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് വാർഡ് മെമ്പർ ഉഷാകുമാരി പി എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിന് സ്കൂൾ പി ടി എ പ്രസിഡൻ്റ് രഞ്ജിത്ത് കെ കെ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സ്വാഗതം ആശംസിക്കുകയും സ്കൂൾ സീനിയർ അസിസ്റ്റൻ്റ് റെജി എസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആശ ബിനു, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ സന്ധ്യാ സുരേഷ് എന്നിവർ കുട്ടികൾക്ക് എൻഡോവ്മെൻ്റും മെമൻ്റോയും വിതരണം ചെയ്തു.

Advertisements

സ്കൂൾ പ്രിൻസിപ്പൽ റസീന എസ് , എം പി റ്റി എ പ്രസിഡൻ്റ് പ്രീജ രജ്ഞിത്ത് സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ അജിമോൾ ജോർജ് കൃതജ്ഞത അർപ്പിച്ചു. തുടർന്ന് കുട്ടികൾ അധ്യാപക- അനധ്യാപകർ പിറ്റിഎ അംഗങ്ങൾ എന്നിവരുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴവിൽ മനോരമ കോമഡി ഉത്സവം സ്പോട്ട് ഡബ്ബിംഗ് ആർട്ടിസ്റ്റ് വിനയൻ , മഴവിൽ മനോരമ ബമ്പർ ചിരി ഫെയിം ഷിജോ കലാഭവൻ എന്നിവരുടെ കലാപ്രകടനവും ഗാനമേളയും ഫിഗർ ഷോയും സംഘടിപ്പിച്ചു.

Hot Topics

Related Articles