ഭാഗവതഹംസ ജയന്തി യിലേക്ക് മള്ളിയൂർ, ഫെബ്രുവരി രണ്ടിന് സ്മൃതി വന്ദനത്തോടെ ഭാഗവതാമൃത സത്രത്തിന് കൊടിയിറങ്ങും

കോട്ടയം : ഭാഗവത ഹംസ ജയന്തി ആഘോഷത്തിലേക്ക് മള്ളിയൂർ മഹാഗണപതി ക്ഷേത്രം. ഭഗവത് പാദത്തിൽ അലിഞ്ഞ ശങ്കരൻ നമ്പൂതിരിയുടെ 105 -ാമത് ജയന്തിയാണ് ഫെബ്രുവരി രണ്ടിന് തിങ്കളാഴ്ചയാണ്.

Advertisements

12 ദിനമായി മള്ളിയൂർ ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കിയ യജ്ഞവേദി അന്ന് അനുസ്മരണത്താൽ ദീപ്തമാകും. വൈഷ്ണവ ചൈതന്യം നിറയുന്ന ചടങ്ങിൽ ഭാഗവതാചാര്യൻ്റെ ധന്യ സ്മൃതികൾക്ക് നാട് പ്രണാമമർപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ആചാര്യ വന്ദനം
വിശേഷാൽ പൂജകൾ, ഗണപതിഹോമം എന്നിവയും ഭാഗവത വേദിയിൽ നടക്കും.

രാവിലെ 10ന് നടക്കുന്ന ഭാഗവത ഹംസ ജയന്തി അനുസ്മരണ ചടങ്ങിനെ തുടർന്ന് ഭാഗവതാമൃത സമർപ്പണം. ഉച്ചയ്ക്കുശേഷം കോഴിക്കോട് പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന നാമസങ്കീർത്തനം.

ധർമ്മവിചാരം ചർച്ച മൂന്നാം ഭാഗം ഞായറാഴ്ച കാവാലം ശ്രീകുമാറിന്റെ സംഗീത സദസ്സ് ഉച്ചയ്ക്ക് 12.30 ന്

ഭാഗവത സത്ര വേദിയിൽ രാവിലെ 9 30ന് ഈറോഡ് ബാലാജിയുടെ പ്രഭാഷണം. തുടർന്ന്
10.30 : “ധർമ്മ വിചാരം”
ചർച്ച :
നടുവിൽ മഠം അച്യുത ഭാരതി സ്വാമിയാർ ,ഡോ. വിശ്വനാഥൻ നമ്പൂതിരി
ഡോ. പ്രദീപ് വർമ്മ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

04.00 : കടുത്തുരുത്തി ആർ. വേണുഗോപാൽ

05.00 : മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി

05.30 : വെണ്മണി കൃഷ്ണൻ നമ്പൂതിരി

6 – 7 : നടുവിൽ മഠം അച്യുത ഭാരതി സ്വാമിയാർ

സംഗീതമണ്ഡപത്തിൽ ഞായറാഴ്ച വൈകിട്ട് 7.15 ന് കിഴക്കേടം ‘ഹരിനാരായണൻ നമ്പൂതിരിയുടെ ഹരിമുരളീരവം നടക്കും

Hot Topics

Related Articles