കേന്ദ്ര ബജറ്റ് കുരുമുളക് കർഷകരെ അവഗണിച്ചു : കടുത്ത പ്രതിഷേധവുമായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് 

കോട്ടയം :  കേന്ദ്രബഡ്ജറ്റിൽ കുരുമുളക് കർഷകരെ പൂർണ്ണമായും അവഗണിച്ചു എന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആരോപിച്ചു. ആഭ്യന്തര വിപണിയിലു൦ അന്താരാഷ്ട്ര വിപണിയിലു൦ ഏതാനു൦ നാളുകളായി വലിയ ഡിമാൻഡ് ഉള്ള ഇൻഡ്യൻ കുരുമുളക് വിപണി ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധി മറ്റുരാജ്യങ്ങളിലെ എരിവ് കുറവുള്ള കുരുമുളക് കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്ത ഇവിടുത്തെ മുളകുമായി കൂട്ടികലർത്തി ഇൻഡ്യൻ കുരുമുളകിന്റെ ഡിമാൻഡ് തകർത്തിരിക്കുകയാണ് ഇറക്കുമതി തീരുവ ഉയർത്തി കുരുമുളക് കർഷകരെ സംരക്ഷിക്കാൻ ബഡ്ജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എങ്കിലും കടുത്ത നിരാശയാണ് ഉണ്ടായത്.  കേന്ദ്ര സർക്കാരിലെ ചില ഉന്നതരുടെ ഒത്താശയോടെയാണ് കുരുമുളകിൽ കൃത്രിമത്വം നടത്തി കൊള്ള ലാഭം കൊയ്യുന്നത് എന്ന സംശയം ഇതോടെ കൂടുതൽ ശക്തിപ്പെടുകയാണ്. 

Advertisements

Hot Topics

Related Articles