‘വികസിതഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ബജറ്റ്’; ഐതിഹാസിക ബജറ്റെന്ന് മോദി

ദില്ലി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് ‘ഐതിഹാസിക ബജറ്റ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിർമ്മല സീതാരാമനെ പുകഴ്ത്തി കൊണ്ടാണ് ബജറ്റ് അവതരണത്തിന് ശേഷം പ്രധാനമന്ത്രി പ്രതികരിച്ചത്. വലിയ അവസരങ്ങൾ ബജറ്റ് തുറക്കുന്നു. സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. 

Advertisements

ഭാരതത്തിന്റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്നും നരേന്ദ്രമോദി പ്രതികരിച്ചു. ബജറ്റ് പുതിയ ഊർജവും ഗതിയും നല്‍കുമെന്നും ഭാരതത്തിലെ പ്രഗല്ഭരായ യുവാക്കൾക്ക് വലിയ അവസരങ്ങൾ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾക്ക് വലിയ തോതില്‍ ചെലവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles