പാക്കിൽ: സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ സണ്ടേസ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ: തോമസ് മോർ തീമോത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ഫാ: ഗീവർഗീസ് കടുങ്ങാണിയിൽ, ട്രസ്റ്റിമാരായ സി ടി ഷാജീമോൻ ചേന്നാട്ട്, പുന്നൂസ് പി വർഗീസ് പാറക്കൽ, സെക്രട്ടറി അനൂപ് എം വർഗീസ് താന്നിക്കാട്ട്, ജോസഫ് ചാക്കോ എണ്ണക്കൽ, ജസി മാണി ഏബ്രഹാം വാലയിൽ, പി വി ഏലിയാസ്, അവിനേഷ് ഏബ്രഹാം തണ്ടാശ്ശേരി, ജോമോൻ കെ. ജെ , ഷിനു ചെറിയാൻ, എബിൻ ഐപ്പ് കുമ്മേലിൽ, എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന വിശുദ്ധ കുർബ്ബാനക്ക് അയർലൻഡ് ഭദ്രാസനാധിപൻ തോമസ് മോർ അലക്സന്ത്രയോസ് നേതൃത്വം നൽകി.
Advertisements


