വ്യവസായ പ്രമുഖൻ സി ജെ റോയിക്ക് നാടിന്‍റെ യാത്രാമൊഴി; മൃതദേഹം ബെംഗളുരുവിൽ സംസ്കരിച്ചു

ബെംഗളുരു: ആദായ നികുതി വകുപ്പിന്റെ നടപടിക്കിടെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ വ്യവസായ പ്രമുഖൻ സി ജെ റോയിക്ക് നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കഴി‌ഞ്ഞ ദിവസം ജീവനൊടുക്കിയ റോയിയുടെ മൃതദേഹം ബെംഗളുരുവിൽ സംസ്കരിച്ചു. രാവിലെ 10 മുതൽ 2 മണി വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനം നടത്തിയ ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും വ്യവസായ പ്രമുഖരുമടക്കം സിനിമാ പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ റോയിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. ശേഷം വൈകിട്ട് നാലരയോടെ നേച്ചേഴ്സ് ലക്ഷ്വറിയിൽ തന്നെയാണ് സംസ്കാരവും നടത്തിയത്. നേച്ചർസ് ലക്ഷ്വറിയിൽ വികാര നിർഭര രംഗങ്ങളായിരുന്നു പൊതുദർശനത്തിനിടെ കണ്ടത്.

Advertisements

ആദായനികുതി റെയ്ഡിനിടെ ജനുവരി 30 നാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. സി ജെ റോയിയുടെ മരണത്തിൽ ആദായ നികുതി വകുപ്പിനെതിരെ വലിയ പ്രതിഷേധമാണ് ഇതിനകം ഉയർന്നിട്ടുള്ളത്. റോയി ജീവനൊടുക്കിയതിന്‍റെ കാരണം ഇൻകംടാക്സ് നടത്തിയ സമ്മർദ്ദമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡിസംബർ 3 നാണ് കൊച്ചിയിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡിനായി ആദ്യം ബെംഗളൂരു കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് എത്തിയത്. ഏറ്റവും ഒടുവിൽ ജനുവരി 30 ന് വീണ്ടും ബംഗളൂരുവിലെത്തിയ ഐ ടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് റോയി സ്വയം വെടിവച്ച് ജീവനൊടുക്കിയത്. ഇതിനിടെ 11 മണിയോടെ റെയ്ഡ് പ്രശ്നമാകുന്നു എന്ന് വ്യക്തമാക്കി ‘ടൂ മച്ച് ട്രബിൾ’ എന്ന് വിദേശത്തുള്ള സഹോദരൻ ബാബു റോയിക്ക്, സി ജെ റോയി സന്ദേശം അയച്ചതായും വിവരമുണ്ട്. ഇതിന് പിന്നാലെയാണ് റോയി ജീവനൊടുക്കിയതെന്നാണ് സൂചന.

അന്വേഷണം പുരോഗമിക്കുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം റോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കർണാടക സി ഐ ഡ‍ി അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. വെസ്റ്റ് സോൺ ജോയിന്‍റ് കമ്മീഷണർ സി വംശി കൃഷ്ണയാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. റോയി ജീവനൊടുക്കാൻ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചെലുത്തിയ സമ്മർദ്ദം ആണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. 

ഈ സാഹചര്യത്തിൽ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്. ആദായനികുതി വകുപ്പ് ജോയിന്റ് ഡയറക്ടറെ അടക്കം കർണാടക സി ഐ ഡി ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞു. റോയിയെ സമ്മർദ്ദത്തിൽ ആക്കിയിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഐ ടി ഉദ്യോഗസ്ഥർ.

Hot Topics

Related Articles