കുമരകം മാസ്റ്റേഴ്സ് ക്ലബ്ബ് മീറ്റപ്പും സുവനീർ പ്രകാശനവും നടത്തി

കുമരകം: കുമരകം മാസ്റ്റേഴ്സ് ക്ലബ്ബിന്റെ മീറ്റപ്പും സുവനീർ പ്രകാശനവും ഞായറാഴ്ച രാവിലെ 10 മണിക്ക് കുമരകം കോട്ടയം ക്ലബ്ബിൽ വച്ച് നടന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി. കെ. വൈശാഖ് യോഗം ഉദ്ഘാടനം ചെയ്തു.

Advertisements

യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് അംഗം പി. കെ. വൈശാഖ് തന്റെ ആദ്യ ഓണറേറിയം തുകയായ 10,000 രൂപ മാസ്റ്റേഴ്സ് ക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങൾക്കായി സംഭാവനയായി സെക്രട്ടറി അജിലിന് കൈമാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പി. ഗോപി സുവനീർ പ്രകാശനം നിർവഹിച്ചു. അദ്ദേഹത്തിൻ്റെ ജന്മദിനമായിരുന്നതിനാൽ യോഗ വേദിയിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു.

ക്ലബ്ബ് പ്രസിഡന്റ് കെ. കെ. വിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അജിൽ കെ. പി. സ്വാഗതം ആശംസിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലൻ കുര്യാക്കോസ്, വിഷ്ണു മണി എന്നിവരും, കുമരകം പഞ്ചായത്ത് അംഗങ്ങളായ കെ.ജി. ബിനു, പി. ഐ. എബ്രാഹാം, പി. കെ. സേതു തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഉണ്ണി കെ കാർത്തികേയൻ, അരുൺ കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കരാക്കെ ഗാനമേളയും സംഘടിപ്പിച്ചു.സുവനീർ ഡിസൈൻ ചെയ്ത മാസ്റ്റേർസ് ക്ലബ്ബ് അംഗം അനീഷ് കെ.വിയെ യോഗം പ്രത്യേകം അനുമോദിച്ചു

യോഗത്തിന് മാസ്റ്റേഴ്സ് ക്ലബ്ബ് ട്രഷറർ സുബോത് ജോർജ്ജ് കൃതജ്ഞത രേഖപ്പെടുത്തി.രാവിലെ ആരംഭിച്ച പരിപാടി ഉച്ചഭക്ഷണത്തിശേഷം 1:30 ഓടെ സമാപിച്ചു.

Hot Topics

Related Articles