സ്മൃതിലയം 2026: പാലാ ജിസിഐയിൽ സിൽവർ ജൂബിലി സംഗമം

ഫോട്ടോ : പാലാ ജിസിഐയിൽനടന്ന സ്മൃതിലയം 2026 അദ്ധ്യാപക വിദ്യാർത്ഥി സിൽവർ ജൂബിലി സംഗമം സൂപ്രണ്ട് അരുൺ മാത്യു ഉദ്ഘാടനം ചെയ്യുന്നു. റിട്ട അദ്ധ്യാപകരായ കെ മുഹമ്മദ് കുഞ്ഞ്, പി അംബികാ കുമാരി, റിട്ട, സൂപ്രണ്ട് രാജമ്മ കുര്യൻ എന്നിവർ സമീപം

Advertisements

പാലാ : അത്യപൂർവ്വമായ പൂർവ്വവിദ്യാർത്ഥി-അദ്ധ്യാപക സിൽവർ ജൂബിലി സംഗമത്തിന് പാലാ കാനാട്ടുപാറയിലെ ഗവൺമെൻറ് കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് (ജിസിഐ) വേദിയായി.കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഈ സ്ഥാപനത്തിൽ 1999-2001 കാലത്തെ സെക്രട്ടേറിയൽ പ്രാക്ടിസ് ദ്വിവത്സര ഡിപ്ലോമ കോഴ്സ് വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് കാൽനൂറ്റാണ്ടിനുശേഷം സ്മൃതിലയം 2026 എന്ന സംഗമത്തിൽ ഒത്തുചേർന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഗമം ജിസിഐ സൂപ്രണ്ട് അരുൺ മാത്യു ഉദ്ഘാടനം ചെയ്തു. റിട്ട സൂപ്രണ്ട് രാജമ്മ കുര്യൻ, അദ്ധ്യാപകരായ പി അംബികാകുമാരി, കെ മുഹമ്മദ് കുഞ്ഞ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആദരവ് ഏറ്റുവാങ്ങിയവർക്കൊപ്പം പി ആർ നിഷമോൾ, പി ആർ സന്ധ്യമോൾ, വി ആർ അനിലാ ഭായി എന്നിവർ സംസാരിച്ചു. അന്തരിച്ച റിട്ട സൂപ്രണ്ട് കെ തുളസിക്കും സഹപാഠി ലീന തോമസിനും ആദരാഞ്ജലികൾ അർപ്പിച്ചു.

ഏറെ തൊഴിൽ സാദ്ധ്യതയുള്ള കോഴ്സിന്റെ പേരും ഉള്ളടക്കവും കാൽനൂറ്റാണ്ടിനിടെ അടിമുടി മാറി. അന്നത്തെ ക്ലാസ്സുകൾ പാലാ ഈരാറ്റുപേട്ട റോഡിൽ വൈപ്പന ബിൽഡിങ്സിൻ്റെ രണ്ടാം നിലയിലെ വാടക കുടുസു മുറികളിൽ. ഇന്ന് പരിഷ്കരിച്ച കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സെക്രട്ടേറിയൽ പ്രാക്ടിസ് കോഴ്സ് പഠനവും പരിശീലനവും കാനാട്ടു പാറയിലെ സുസജ്ജമായ സ്വന്തം കെട്ടിടത്തിൽ. അന്ന് പ്രവേശനം നാല്പത് കുട്ടികൾക്കായിരുന്നെങ്കിൽ ഇന്നത് അറുപത് പേർക്ക്. പുതിയ ബാച്ച് അഡ്മിഷൻ ജൂണിൽ നടക്കും.

അന്വേഷണങ്ങൾ: 96455 94197
അരുൺ മാത്യു
സൂപ്രണ്ട്,ജിസിഐ പാല
മൊബൈൽ 96455 94197

Hot Topics

Related Articles