കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി നാല് ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി നാല് ബുധനാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ ടൗച്ചിങ് വർക്ക് നടക്കുന്നതിനാൽ  

Advertisements

സെക്ഷൻ പരിധിയിൽ വരുന്ന  സഫാ, മല്ലൂപാറ, സഫാ റെസിഡൻസി, നടക്കൽ, കീരിയാതോട്ടം, അലിമുക്ക്, ഒന്നാം മൈൽ, പൊന്തന്നാൽപറമ്പ്, കാരക്കാട് സ്കൂൾ, ചങ്ങാടകടവ്, വാട്ടികോട്ട, ബിസ്മി ക്ലിനിക് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ എട്ടു മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആലംപള്ളി ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകുന്നേരം 5:30 മണി വരെ  വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുഴിച്ചിറ, ഇട്ടിയപാറ, മാറിടം  എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അറക്കൽച്ചിറ,കൊണ്ടോടി,കീർത്തി,  ആന്റണി ,കുറുപ്പ് ടവർ, എസ്.എഫ്.എസ് ഫ്ലാറ്റ് ,ഗോകുലം,സിൻഡ്യ പ്ലാസ്റ്റിക് ,പുരക്കൽ ഹോണ്ട ,സുമംഗലി,മണിപ്പുഴ നമ്പർ.വൺ,മേൽപ്പാലം ,റിലൈൻസ് ,കണ്ണൻ കര ,ടൊയോട്ട,ആർഡിസി കോൺക്രീറ്റ് , എ.വി.ജി എന്നീ  ട്രാൻസ്ഫോർമറിന്റെ  ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകിട്ട്  5:30 വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, വണ്ടിപ്പേട്ട

ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദുതി മുടങ്ങും. 

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോട്ടമുറി , മാറാട്ടുകുളം , മാവേലിമറ്റം , തീപ്പെട്ടി കമ്പനി എന്നീ    ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൈതെപ്പാലം , ഇട്ടിമാണിക്കടവ്  എന്നീ    ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോട്ട വഴി , കമ്പനി കടവ്, കട്ടക്കളം, മത്തായി, കട്ടച്ചിറ മഠം, മരങ്ങാട്ടിക്കാല ക്ളബ് , കട്ടച്ചിറ  എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30  മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കങ്ങളെ കുന്ന് പമ്പൂർ കവല ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അമലഗിരി, അമ്മഞ്ചേരി, പാസ്സ്‌വർക്ക്ഷോപ്പ്  എന്നീ    ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ  വാളത്തൂക്ക്, കൊച്ചുവാളത്തൂക്ക്  ട്രാൻസ്ഫോർമർ പരിധിയിൽ   രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles