കരുതൽ ഫെബ്രുവരി ആറിന് തീയറ്ററിൽ

ഉഴവൂരിലും പരിസര പ്രദേശങ്ങളിലും കൂടാതെ അമേരിക്ക, അയർലൻ്റ് എന്നീ രാജ്യങ്ങളിലുമായി ചിത്രീകരിച്ച “കരുതൽ” 2026 ഫെബ്രുവരി 6 മുതൽ തീയേറ്ററുകളിൽ പ്രദർശനത്തിനെ ത്തുന്നു.
പ്രശാന്ത് മുരളി
സിബി തോമസ്
സുനിൽ സുഖദ
കോട്ടയം രമേശ്
ആർ ജെ സുരാജ്,
സ്റ്റീഫൻ ചെട്ടിക്കൻ,
ഷീജോ പഴേംമ്പള്ളിൽ,
ജോ സ്റ്റീഫൻ
ഐശ്വര്യ നന്ദൻ
മോളി പയസ്
സ്മിതാ ലൂക്ക്
രശ്മി തോമസ്
സരിത തോമസ്
തുടങ്ങി നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
മക്കൾ പ്രവാസ ലോകത്തേക്ക് കടന്നു പോയി കഴിയുമ്പോൾ നാട്ടിൽ ഒറ്റയ്ക്കായി പോകുന്ന മാതാപിതാക്കളും അവർ അനുഭവിക്കുന്ന വേദനകളും, വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങി വരാൻ സാധിക്കാത്ത മക്കളുടെ ആകുലതകളും എല്ലാം കുടുംബ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് “കരുതൽ”.
സംവിധാനം നവാഗതനായ ജോമി ജോസ് കൈപ്പറേട്ട്
ക്യാമറ, തിരക്കഥ, സംഭാഷണം : സാബു ജയിംസ്.
ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിൻ്റെ യൂറ്റൂബ് ചാനലിലൂടെ ചിത്രത്തിൻ്റെ 4 ഗാനങ്ങളും പുറത്തിറങ്ങിക്കഴിഞ്ഞു.
കെസ്റ്റർ, പ്രദീപ് പള്ളുരുത്തി, റാപ്പർ സ്മിസ്, പ്രസീദ ചാലക്കുടി, ബിന്ദുജ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്..

Advertisements

Hot Topics

Related Articles