കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഏഴ് ശനിയാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം 33 കെ.വി സബ്സ്റ്റേഷനിൽ ഷട്ട് ഡൗൺ വർക്ക് നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ 5 മണി വരെ പ്രസ്തുത സബ്സ്റ്റേഷനിൽ നിന്നുമുള്ള പൊങ്ങന്താനം, ഞാലിയാകുഴി, പള്ളിക്കടവ്, പാത്താ മുട്ടം II കെ.വി ഫീഡറുകളിൽ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, സ്പേസ്ർ ഇടുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത് ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ മേച്ചാൽ, നെല്ലപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കണ്ണവട്ട, പയ്യമ്പള്ളി ട്രെൻഡ്സ്, വേരൂർ, ഇൻഡസ് ടവർ, അലുമിനിയം, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നാലുകോടി പഞ്ചായത്ത് , കൊല്ലാപുരം , ഉഴത്തിപ്പടി , വെട്ടിയാട് , ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് , ആശാരിമുക്ക് , ബയാസ് സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലകൊടിഞ്ഞി, കുന്നേൽപാലം, താന്നിമറ്റം, കുറിച്ചിമല, പി.ടി.എം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രിയ ഗ്യാസ് കരീച്ചിറ, തറമംഗലം, എബനേസർ , കുരിശുമല , എളൂക്കാല, ക്ളാമറ്റം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പണിക്കമറ്റം, കിഴക്കേടത്ത് പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 02:00 വരെ പുന്നന്താനം ടവർ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള തുരുത്തി പളളി , പുന്നമൂട് ട്രാൻസ്ഫോർമർകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ടെമ്പിൾ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ചില ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എൻജിനീയറിങ് കോളേജ് ,താന്നിമൂട്, സെയിൻ്റ് ഗിറ്റ്സ് ഹോസ്റ്റൽ, കേരള ചന്ദ്ര, കാരക്കാട്ട് കുന്ന്, സി എസ് ഐ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അശ്വതിപുരം , ബോംബെ പ്ലാസ്റ്റ്, ഓംകാരേശ്വരം, റിവർവാലി, കൊപ്രത്തമ്പലം, പൈപ്പ് ആൻഡ് പൈപ്പ് , ശവക്കോട്ട, ലൂർദ്, കൂൾ ഫോം, ബാലരമ, ഇ എസ് ഐ, കരിപ്പുറം, ചിൽഡ്രൻസ് പാർക്ക്, യൂണിറ്റി ടവർ, പോലീസ് ക്വാർട്ടേഴ്സ്, ഈരയിൽകടവ്, എ വി ജി ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കുഴിയാലിപ്പടി ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ടു 5.30 മണിവരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തട്ടാങ്കടവ്, പയ്യപ്പാടി ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട്, വെട്ടത്തുകവല, കൈതേപ്പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും


