നിക്ഷേപ തട്ടിപ്പ്: തിരുവല്ല നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കറ്റിന്റെ 44.5 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു; നടപടി എടുത്തത് ഇ ഡി

തിരുവല്ല : നിക്ഷേപ തട്ടിപ്പ് കേസില്‍ തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കറ്റിന്റെ 44.5 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).കേരളത്തിലും തമിഴ്‌നാട്ടിലുമായി പത്തിടങ്ങളില്‍ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.

Advertisements

സ്വർണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് നിക്ഷേപമുണ്ടന്നു സംശയിക്കുന്ന സ്ഥാപനമാണ് നെടുമ്പറമ്പില്‍ ക്രെഡിറ്റ്‌ സിൻഡിക്കറ്റ്.ഇന്നലെ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍, സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ എന്നിവ ഇഡി പിടിച്ചെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിക്ഷേപ തുക ഉപയോഗിച്ച്‌ സ്ഥാപന ഉടമ എൻ.എം.രാജുവും കൂട്ടാളികളും വൻതോതില്‍ ഭൂമി വാങ്ങികൂട്ടുന്നതായി ഇഡി കണ്ടെത്തി. കൂടാതെ സ്വർണ്ണ പണയ ഇടപാടുകള്‍ക്കും മറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കുമായും തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്.

പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും തട്ടിപ്പിന്റെ വ്യാപ്തിയും ഗുണഭോക്താക്കളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.നിക്ഷേപം തിരികെ നല്‍കാത്തതിനെ തുടർന്ന് രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോര്‍ജ്, അൻസൻ ജോർജ് എന്നിവരെ 2024 മേയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള കോണ്‍ഗ്രസ് (എം) മുൻ സംസ്ഥാന ട്രഷററും പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റുമാണ് രാജു.

Hot Topics

Related Articles