ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസ് അവരുടെ വരാനിരിക്കുന്ന ‘ഹാഫ്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ‘ഗോളം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിർമ്മാതാക്കളായ ആൻ സജീവും സജീവ് പി കെ യും, സംവിധായകൻ സംജാദും വീണ്ടും ഒന്നിക്കുന്ന വമ്പൻ വാംപയർ ത്രില്ലർ ആണ് ‘ഹാഫ്’ (HALF: The Chronicles of Two Half-Blooded Vampires)
പ്രണയം, പരിവാർ, ഗോളം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ആൻ സജീവും, സജീവ് പി കെ യും വ്യത്യസ്ത ജോണറുകളിലെ കഥകളെ അവതരിപ്പിക്കാനുള്ള അവരുടെ പ്രതിബദ്ധത ഹാഫിലൂടെയും തുടരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗോളത്തിലൂടെ ശക്തമായ അരങ്ങേറ്റം കുറിച്ച സംവിധായകൻ സമ്ജാദ് സംവിധാനം ചെയ്ത് വാംപയർ മിത്തോളജിയുടെ പശ്ചാത്തലത്തിൽ റിവഞ്ച്, സർവൈവൽ , ഐഡൻ്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ പ്രതിഫലിക്കാൻ പോകുന്ന സങ്കർഷങ്ങളും, മിസ്റ്ററിയും നിറഞ്ഞു നിൽക്കുന്നതാണ് ഇപ്പൊൾ പുറത്ത് വിട്ട പോസ്റ്റർ.
വൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. അമലാ പോൾ, രഞ്ജിത് സജീവ്, ഐശ്വര്യ രാജ് എന്നിവർക്കൊപ്പം തെന്നിന്ത്യൻ താരം അബ്ബാസിന്റെ ഗംഭീര തിരിച്ചുവരവിനും ‘ഹാഫ്’ സാക്ഷ്യം വഹിക്കുന്നു. കണ്ണെഴുതി പൊട്ടും തൊട്ട്, ഗ്രീറ്റിങ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ അബ്ബാസ് ഏറെക്കാലത്തിന് ശേഷം മടങ്ങിയെത്തുന്നത് വലിയ ആകാംക്ഷയാണ് ജനിപ്പിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിൽ ആക്ഷൻ രംഗങ്ങൾക്ക് ശ്രദ്ധേയനായ സ്റ്റണ്ട് വിദഗ്ധൻ വെരി ട്രൈ യുലിസ്മാൻ (Very Tri Yulisman) ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ സിനിമയ്ക്ക് ഒരു ആഗോള നിലവാരം നൽകും എന്ന് ഉറപ്പിക്കാം.


