ജോലിയില്ലാതെ ബാംഗ്ലൂരിൽ ഏഴു മാസം: ചിലവിന് നൽകിയത് അമ്മ; കണക്ക് വ്യക്തമാക്കി യുവതി 

ബംഗളൂരു:  ജോലിയില്ലാതെ ഏഴു മാസമായി ബെംഗളൂരുവില്‍ കഴിയുന്ന നികിത എന്ന യുവതി ഷെയർ ചെയ്തിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.തന്റെ ജനുവരി മാസത്തെ ചെലവുകളുടെ കണക്കുകള്‍ നിരത്തിയാണ് നികിത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാതാപിതാക്കളുടെ സഹായം, എമർജൻസി ഫണ്ടില്‍ നിന്നുള്ള പണം, ലിങ്ക്ഡ് ഇൻ (LinkedIn) കണ്‍സള്‍ട്ടിംഗില്‍ നിന്നുള്ള വരുമാനം എന്നിവ കൊണ്ടാണ് താൻ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത് എന്നാണ് നികിത വ്യക്തമാക്കുന്നത്.

Advertisements

ജനുവരി മാസം തന്റെ അമ്മയില്‍ നിന്ന് 30,000 രൂപ കടം വാങ്ങേണ്ടി വന്നുവെന്നും നികിത പറയുന്നു. ഇതാണ് നികിതയ്ക്ക് വന്ന പ്രധാന ചെലവുകള്‍: വാടക: 13,000, ഭക്ഷണം (ഗ്രോസറിയും പുറത്തുനിന്നുള്ള ഭക്ഷണവും): 8,402, സെല്‍ഫ് കെയർ (ഫേഷ്യല്‍, വാക്സിംഗ് തുടങ്ങിയവ): 5,000, യാത്രയും മറ്റു ചിലവുകളും: 4,284, ഷോപ്പിംഗ്: 1,398, വിനോദം (സിനിമ, കറക്കം): 1,331, നിക്ഷേപം (SIP): 2,000, മറ്റു ബില്ലുകള്‍: ഇലക്‌ട്രിസിറ്റി, വൈഫൈ, ഫോണ്‍ റീചാർജ്, വെള്ളം, ഗ്യാസ്. ഇത്രയും സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആസ്ട്രോളജി ആപ്പിനായി 800 രൂപ ചെലവാക്കിയതില്‍ തനിക്ക് ഖേദമുണ്ടെന്നും നികിത വീഡിയോയില്‍ കൂട്ടിച്ചേർക്കുന്നു. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നത്. ചിലർ നികിതയെ ആശ്വസിപ്പിക്കുമ്പോള്‍ മറ്റു ചിലർ ചെലവ് കുറയ്ക്കാനുള്ള ഉപദേശങ്ങളുമായാണ് എത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈൻ ട്യൂഷൻ എടുക്കുകയാണെങ്കില്‍ പഴയ ജോലിയേക്കാള്‍ കൂടുതല്‍ വരുമാനം നേടാമെന്ന് ഒരാള്‍ നിർദ്ദേശിച്ചു. “സമാനമായ അവസ്ഥയിലൂടെയാണ് ഞാനും കടന്നുപോകുന്നത്, സഹോദരനാണ് ഇപ്പോള്‍ സഹായിക്കുന്നത്” എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ലിങ്ക്ഡ് ഇൻ കണ്‍സള്‍ട്ടിംഗിനെക്കുറിച്ച്‌ കൂടുതല്‍ അറിയാൻ താല്പര്യമുണ്ടെന്നും പലരും വീഡിയോയ്ക്ക് താഴെ കുറിച്ചു.

Hot Topics

Related Articles