ചെമ്മനത്തുകര ശ്രീ നാരയണേശ്വരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശിവരാത്രി ഉൽസവത്തിന് കൊടിയേറി

ഫോട്ടോ:ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരം സുബ്രമ്മണ്യ ക്ഷേത്രത്തിലെ ശിവരാത്രി ഉൽസവത്തിന് തന്ത്രി ശിവഗിരി മഠം ശിവനാരായ തീർത്ഥ സ്വാമികൾ കൊടിയേറ്റുന്നു

Advertisements

ചെമ്മനത്തുകര: ശ്രീനാരായണഗുരു വേൽ പ്രതിഷ്ഠ നടത്തിയ ചെമ്മനത്തുകര ശ്രീ നാരയണേശ്വരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശിവരാത്രി ഉൽസവത്തിന് കൊടിയേറി. തന്ത്രിശിവഗിരിമഠം ശിവനാരായണ തീർത്ഥസ്വാമി, മേൽശാന്തി രൂപേഷ് ശാന്തി എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റിയത്.
കൊടിമര ചുവട്ടിലെ കെടാവിളക്കിൽ എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് പ്ലാത്താനത്ത് ദീപം തെളിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയൻ സെക്രട്ടറി എം.പി. സെൻ ,എസ് എൻ ഡി പി ചെമ്മനത്തുകരശാഖയോഗം പ്രസിഡൻ്റ് വി.വി.വേണുഗോപാൽവൈസ് പ്രസിഡൻ്റ് നിധിഷ് പ്രകാശ്, സെക്രട്ടറി ടി.ആർ.രമേശൻ , വനിതാ സംഘം പ്രസിഡൻ്റ് ഗീതാ മുരളി, സെക്രട്ടറി രന്യ ബിനു,യൂത്ത് മൂവ് മെന്റ് പ്രസിഡൻ്റ് ജിബിമോൻകാട്ടിത്തറ, സെക്രട്ടറി ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രു 15 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.

Hot Topics

Related Articles