കൊച്ചി : സ്വർണ്ണ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട നികുതി വരുമാന കണക്കുകൾ പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.
2001 ല്‍ കെജിഎസ്ടി നികുതി സംവിധാനത്തിൽ 1% നികുതിയായിരുന്നു സ്വർണ്ണത്തിന്. നികുതി ഇൻപുട്ട് എടുക്കാൻ കഴിയില്ലായിരുന്നു. 2001കേരളത്തിൽ സ്വർണ്ണവില ഗ്രാമിന് 500 രൂപ മാത്രമായിരുന്നു. അതനുസരിച്ച് 150 ടൺ സ്വർണം കേരളത്തിൽ വിറ്റഴിച്ചാൽ 7500 കോടി രൂപ മാത്രമാണ് വാർഷിക വിറ്റുവരവ്. അതിൻറെ 1% നികുതി അനുസരിച്ച് 75 കോടി രൂപയായിരുന്നു നികുതി വരുമാനം.
പിന്നീട് 2005 മൂല്യ വർധിത നികുതി (വാറ്റ്)
കാലഘട്ടത്തിൽ 5% നികുതി ചുമത്തിയെങ്കിലും നികുതി കോമ്പൗണ്ട് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തി. മുൻ മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നികുതിയുടെ 1.25% നികുതി അടയ്ക്കണം എന്നുള്ളതായിരുന്നു കോമ്പൗണ്ടിംഗ് വ്യവസ്ഥ.
നികുതി കോമ്പൗണ്ട് ചെയ്യണമെന്ന വ്യവസ്ഥ വിൽക്കാത്ത സ്വർണത്തിനും നികുതി അടക്കാൻ വ്യാപാരികൾ നിർബന്ധിതരായി. നികുതി ഉദ്യോഗസ്ഥരുടെ പീഡനം മൂലം 95 ശതമാനത്തോളം സ്വർണ്ണ വ്യാപാരികളും നികുതി കോമ്പൗണ്ട് ചെയ്യുകയായിരുന്നു.
വാറ്റ് കാലഘട്ടത്തിൽ ആദ്യ വർഷങ്ങളിൽ ഏകദേശം 165 കോടി രൂപയുടെ നികുതി വരുമാനം ലഭിക്കുകയും, 2015-16 കാലഘട്ടത്തിൽ 665 കോടി രൂപയുടെ നികുതി വരുമാനം ലഭിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്.2001 മുതൽ 15 വർഷo സ്വർണ്ണവില ക്രമമായി വർദ്ധിക്കുകയും ഗ്രാമിന് 500 രൂപ വിലയിൽ നിന്നും 5000 രൂപയിലേക്ക് എത്തുകയും,ഇപ്പോൾ ഒരു ലക്ഷത്തിന് മുകളിലാണ് സ്വർണ്ണവില.
2017ൽ ജി എസ് ടി നിലവിൽ വരികയും വിൽക്കപ്പെടുന്ന സ്വർണത്തിന് മാത്രം നികുതി നൽകിയാൽ മതി എന്നുള്ള നിർദ്ദേശവും വന്നു.
കേരളത്തിലെ പരമ്പരാഗത സ്വർണ്ണ വ്യാപാരം മേഖലയിൽ നിന്നുള്ള വാർഷിക വിറ്റു വരവ് ഒരു ലക്ഷം കോടിക്ക് മുകളിലാണ്.
ആനുപാതികമായ നികുതി വരുമാനം കേരളത്തിന് ലഭിക്കുന്നുമുണ്ട്.
കെ ജി എസ് ടി, വാറ്റ് അനുസരിച്ച് സ്വർണത്തിൽ നിന്നുള്ള നികുതി വരുമാനം കേരളത്തിന് മാത്രമായിരുന്നു.
എന്നാൽ ജി എസ് ടിയിൽ കേരളത്തിനും, കേന്ദ്രത്തിനുമായി ഒന്നര ശതമാനം വീതം പകുത്തു പോകുകയാണ് ചെയ്യുന്നത്.
കേരളത്തിലെ സ്വർണ വ്യാപാരികളുടെ 50 ശതമാനത്തിൽ അധികം സ്വർണം പർച്ചേസ് ചെയ്തത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആയതിനാൽ അവിടെ നികുതി നൽകുകയും ഇവിടെ ഇൻപുട്ട് എടുക്കുകയും ആണ് ചെയ്യുന്നത്.
സ്വർണ്ണ വ്യാപാരികൾ മാസാന്ത കണക്കുകൾ ഓൺലൈനായി ഫയൽ ചെയ്യുകയും, വിറ്റു വരവിന്റെ ആനുപാതിക നികുതി ഓൺലൈനായി അടച്ചതിനു ശേഷം മാത്രമേ റിട്ടേണുകൾ സ്വീകരിക്കുകയുള്ളൂ.
വാറ്റുകാലഘട്ടത്തിലും, ജിഎസ്ടി നിലവിൽ വന്നതിനു ശേഷം 2022 വരെയും വിവരാവകാശ നിയമമനുസരിച്ച് സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ള വാർഷിക നികുതി വരുമാനവും നികുതി വരുമാനവും സംബന്ധിച്ച മറുപടി ലഭിച്ചിരുന്നു.
എന്നാൽ 2022 നു ശേഷം അസോസിയേഷൻ സമർപ്പിച്ചിട്ടുള്ള വിവരാവകാശരേഖയ്ക്ക് മറുപടിയായി സ്വർണത്തിന് മാത്രമായിട്ടുള്ള നികുതി വരുമാനം രേഖപ്പെടുത്താത്തത് കൊണ്ട് നൽകാൻ കഴിയില്ല എന്ന മറുപടിയാണ് ജി എസ് ടി ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വർണ്ണ വ്യാപാര മേഖലയിൽ നിന്നുള്ള വാർഷിക വിറ്റുവരവും ജി എസ് ടി വരുമാനവും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി കത്തുകൾ ധനമന്ത്രിക്ക് നൽകിയിട്ടുണ്ട്.
സ്വർണ്ണ വ്യാപാരികളെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് സ്വർണ്ണമേഖലയിൽ നിന്നുള്ള വാർഷിക വിറ്റു വരവും നികുതി വരുമാനവും വെളിപ്പെടുത്താത്തതെന്ന് അവർ ആരോപിച്ചു.
ഭരണ,പ്രതിപക്ഷങ്ങൾ സ്വർണ വ്യാപാര മേഖലയെ മോശക്കാരായി ചിത്രീകരിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.


